ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ്

കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക്

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൊച്ചി :  നമ്മുടെ ലത്തീൻ സമുദായത്തിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായ് 2006 – ൽ തുടങ്ങിയ ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇന്ന് ഇന്ത്യയിലെ തന്നെ പ്രശസ്തമായ 150 മാനേജ്മെൻറ് കലാലയങ്ങളിൽ ഒന്നായി ഇടം നേടിയിട്ടുള്ളതാണ്.

കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് എം. ബി. എ വിദ്യാർത്ഥികൾക്കായി 75 ലക്ഷം രൂപയുടെ മെറിറ്റ് സ്കോളർഷിപ്പ് സ്ഥാപിച്ചു. ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ  നാമധേയത്തിലുള്ള  സ്കോളർഷിപ്പിന് വരുന്ന അധ്യയന വർഷം മുതൽ ഈ കോളേജിൽ എം. ബി. എയ്ക് ചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

ഫിനാൻസ് , ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ്, മാർക്കറ്റിങ്ങ് , ഇൻഫർമേഷൻ ടെക്നോളജി, ഓപ്പറേഷൻസ് എന്നീ വൈദഗ്ദ്ധ്യങ്ങളിൽ നമ്മുടെ കുട്ടികൾക്ക് എം.ബി.എ വിദ്യാഭ്യാസം നേടാവുന്നതാണ്.

എം.ബി.എയ്ക്ക് പുറമേ പി.എച്ച്.ഡി, എം.വോക്ക് (ലോജിസ്റ്റിക്ക് സ്), ബി.ബി.എ, ബി.ബി. എം, ബി.വോക്ക് (ലോജിസ്റ്റിക്ക് സ്), ബി.വോക്ക് (ട്രാവൽ ആൻ്റ് ടൂറിസം), ബി.വോക്ക് (റീട്ടേൽ മാനേജ്മെൻ്റ്) എന്നീ കോഴ്സുകളും ഈ മാനേജ്മെൻ്റ് വിഭാഗത്തിൽ നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് 0484 2355844 ; 0484 2355845 അല്ലെങ്കിൽ 9037711177 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Related Articles

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി റോഡ് നാമകരണം നിര്‍വഹിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ളആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി : നമ്മുടെ ഹൃദയങ്ങള്‍ക്ക് പുതുചൈതന്യവും സന്തോഷവും പകര്‍ന്നുക്കൊണ്ട്  ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ആഗതമായിരിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍

കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി .

കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി .   കൊച്ചി: വരാപ്പുഴ അതിരൂപതയിൽ വർഷങ്ങളോളം സന്യാസിനി സമർപ്പണത്തിന്റെ ആൾരൂപമായി ജീവിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<