ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ ആശങ്കാജനകം-വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ

ജനങ്ങളുടെ വിശ്വാസം

നേടാതെയുള്ള വികസന

പ്രവർത്തനങ്ങൾ ആശങ്കാജനകം-

വരാപ്പുഴ അതിരൂപതാ

പാസ്റ്ററൽ കൗൺസിൽ

കൊച്ചി- വികസന പ്രവർത്തനങ്ങളോട് എന്നും അനുകൂലമായി പ്രതികരിച്ചിട്ടുള്ള ജനവിഭാഗമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കർ; എന്നാൽ വികസനത്തിന്റെ പേരിൽ ഒഴിഞ്ഞുമാറിയവർക്ക് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങൾ നിറവേറ്റുന്നതിൽ അധികാരികൾ പിന്നാക്കം പോയിരിക്കുകയാണ് എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. തിരുവനന്തപുരത്തെ തീരസംരക്ഷണ സമരവും, മൂലമ്പള്ളി പുനരധിവാസവും ഉൾപ്പെടെയുള്ള വിഷയങ്ങൾ അജണ്ടയാക്കിയ വരാപ്പുഴ അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ എന്നും ആശങ്കയോടുകൂടി മാത്രമേ നോക്കിക്കാണാനാകൂ. പറഞ്ഞു കേൾക്കുന്ന പുതിയ പദ്ധതികളായ മറൈൻ ഡ്രൈവ് വികസനം ഉൾപ്പെടെയുള്ളവ ജനങ്ങളുടെ പൂർണ്ണ വിശ്വാസ്യത നേടിയിട്ട് മാത്രം വേണം മുന്നോട്ടു പോകാൻ എന്ന പാസ്റ്ററൽ കൗൺസിൽ പ്രമേയം പാസാക്കി.
മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പൂർണമായും അത് നടപ്പിലാക്കാൻ സാധിക്കാത്തത് ഭരണകൂടം ഗൗരവമായി കാണണം. പാക്കേജ് സംബന്ധിച്ച് തങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക ഭാഷ്യം. വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരാൻ പുനരധിവാസം കാക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകുന്ന നിജസ്ഥിതി പഠന കമ്മീഷനെ ആർച്ച്ബിഷപ്പ് നിയോഗിച്ചു.

വല്ലാർപാടം തീർത്ഥാടനം, സഭാ നവീകരണ പ്രവർത്തനങ്ങൾ, മൂലമ്പിള്ളി പുനരധിവാസം- നിജസ്ഥിതി, തിരുവനന്തപുരത്തെ തീരസംരക്ഷണ സമരവും ഇതര തീര വിഷയങ്ങളും, കൊച്ചി സർവ്വകലാശാലയിലെ എൽ എം പൈലി ചെയർ, എം ജി യൂണിവേഴ്സിറ്റി സ്വകാര്യ ഏയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി കോട്ട പ്രവേശന സംവരണം, പ്രകൃതി ദുരന്തങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ പാസ്റ്റർ കൗൺസിൽ ചർച്ച ചെയ്തു.

വികാര്‍ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, സെക്രട്ടറിമാരായ ഫാ. ഡഗ്ള്സ് പിൻഹീറോ, മേരിക്കുട്ടി ജെയിംസ്, ജോസഫ് ജൂഡ്, ഫാ. സ്റ്റാൻലി മാതിരപ്പള്ളി, ഫാ. ഫ്രാൻസിസ് താന്നിക്കപറമ്പിൽ, ഫാ. ആൻറണി വാലുമ്മൽ, ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. യേശുദാസ് പഴമ്പള്ളി, ഡോ എം സി സാബു എന്നിവർ പ്രസംഗിച്ചു.


Related Articles

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും    പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി, 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല

കൊച്ചി :  ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ പങ്കെടുപ്പിക്കാന്‍ നേരത്തെ

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ സന്ദർശിച്ചു.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ  സന്ദർശിച്ചു. കൊച്ചി : ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ്  ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<