തിരുവനന്തപുരം തീരസംരക്ഷണ സമരം – വരാപ്പുഴ അതിരൂപത ഐക്യദാർഢ്യ പ്രഖ്യാപന ധർണ ആഗസ്റ്റ് 16 ന്

തിരുവനന്തപുരം

തീരസംരക്ഷണ സമരം –

വരാപ്പുഴ അതിരൂപത

ഐക്യദാർഢ്യ പ്രഖ്യാപന ധർണ

ആഗസ്റ്റ് 16 ന്

 

കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന തീരസംരക്ഷണ സമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 16 ന് എറണാകുളം വഞ്ചി സ്ക്വയറിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ചൊവ്വാഴ്ച്ച വൈകീട്ട് 4 ന് നടക്കുന്ന പ്രതിഷേധയോഗം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്യും. വികാരി ജനറൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞി മിറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ എന്നിവർ സന്നിഹിതരായിരിക്കും.

അതിരൂപതയിലെ അല്മായ സംഘടനകളായ കെഎൽസിഎ, സിഎസ് എസ് , കെസിവൈഎം ,
കെഎൽഎം, കെഎൽസിഡബ്ല്യു എ, വിൻസെന്റ് ഡി പോൾ , ലീജ്യൻ ഓഫ് മേരി , ഫ്രാൻസിസ്കൻ അല്മായ സഭ, കർമലീത്ത അല്മായ സഭ എന്നിവയിൽ നിന്നുമുള്ള അതിരൂപത ഭാരവാഹികൾ അണികളോടൊപ്പം പങ്കെടുത്ത് പ്രതിഷേധപരിപാടികൾക്ക് നേതൃത്വം നൽകും . വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും.

വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസിൽ ചേർന്ന യോഗം കെആർഎൽസിസി അത്മായ കമ്മീഷൻ സെക്രട്ടറി ഫാ.ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ , അസി.ഡയറക്ടർ പി.എം. ബെഞ്ചമിൻ , കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, സിഎസ്എസ് ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ, അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ് നാനാട്ട്, കെസിവൈഎം ജനറൽ സെക്രട്ടറി രാജീവ് പാട്രിക് , കെഎൽസിഎ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, റോക്കി രാജൻ, മിനി ആന്റണി, ബിജു തുണ്ടിയിൽ, ബെർനാഡ് നെറ്റോ,ബിജു പുത്തൻപുരക്കൽ , മറ്റ് അല്മായ നേതാക്കളും പ്രസംഗിച്ചു.

————————————


Related Articles

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.   കൊങ്ങോർപ്പിള്ളി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 56 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ ആശങ്കാജനകം-വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ ആശങ്കാജനകം- വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ കൊച്ചി- വികസന പ്രവർത്തനങ്ങളോട് എന്നും അനുകൂലമായി പ്രതികരിച്ചിട്ടുള്ള ജനവിഭാഗമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കർ;

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം കൊച്ചി- കേരളത്തില്‍ ലത്തീന്‍കത്തേതാലിക്കര്‍ക്ക് 1952 ല്‍ 7 ശതമാനം തൊഴില്‍ സംവരണം ഉണ്ടായിരുന്നത് 1963 മുതല്‍ 4 ശതമാനം മാത്രമാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<