ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ –

മുപ്പത്തിയാറാം

വിദേശ ഇടയസന്ദർശനം നടത്തി

വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ഇടയസന്ദർശനം നടത്തി. ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ (മെഡിറ്ററേനിയൻ കടൽ) സ്ഥിതിചെയ്യുന്ന  ദ്വീപുരാജ്യമായ മാൾട്ടയിൽ പാപ്പാ ശനിയാഴ്ചയാണ് (02/04/22) എത്തിയത്. ഈ ദ്വദിന അജപാലനസന്ദർശനം പാപ്പായുടെ മുപ്പത്തിയാറാമാത്തെ വിദേശ അപ്പൊസ്തോലിക യാത്രയാണ്. “ഞങ്ങളോട് അനന്യസാധാരണമായ മനുഷ്യത്വത്തോടെ അവർ പെരുമാറി” എന്ന അപ്പൊസ്തോല പ്രവർത്തനം, ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യമാണ് ഈ ഇടയസന്ദർശനത്തിന്റെ മുദ്രാവാക്യം. തടവുകാരായിരുന്ന പൗലോസിനെയും കൂട്ടരേയും റോമിലേക്കു കൊണ്ടുപോകവെ അപകടത്തിൽ തകർന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നീന്തി മാൾട്ടയുടെ കരയിലെത്തിയ അപ്പൊസ്തോലനുൾപ്പടെയുള്ളവരോട് സ്ഥലനിവാസികൾ കാണിച്ച കാരുണ്യത്തെ പ്രകീർത്തിക്കുന്നതാണ് ഈ വാക്യം.

ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ മാൾട്ടയുടെ മണ്ണിൽ പാദമൂന്നിയ മൂന്നാമത്തെ പാപ്പായാണ് ഫ്രാൻസീസ്. വിശുദ്ധ  ജോൺ പോൾ രണ്ടാമൻ പാപ്പാ, “എമെരിത്തൂസ്” പാപ്പാ ബെനെഡിക്ട് പതിനാറാമൻ  എന്നിവരാണ് ഇതിനു മുൻപ് മാൾട്ട സന്ദർശിച്ചിട്ടുള്ളത് .

വിമാനത്താളത്തിൽ പാപ്പായെ സ്വീകരിക്കാൻ മാൾട്ടയുടെ പ്രസിഡൻറ് ജോർജ് വില്യം വേല്ലയും (George William Vella) പത്നിയും, അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് അലെസ്സാന്ത്രൊ ദെ റീക്കൊയും മാൾട്ട പരിശുദ്ധസിംഹാസനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി ഫ്രാങ്ക് ത്സമ്മിറ്റും സന്നിഹിതരായിരുന്നു.

റോമിലേക്കുള്ള യാത്രാമദ്ധ്യേ കപ്പലപകടത്തിൽപ്പെട്ട് മാൾട്ടയിൽ എത്തിയ പൗലോസപ്പൊസ്തോലനും അദ്ദേഹത്തിന്റെ സഹയാത്രികർക്കും മാൾട്ടയിലെ ജനങ്ങളുടെ പൂർവ്വികർ “അനന്യസാധാരണമായ കരുണയോടെ” ആതിഥ്യമരുളിയത് അനുസ്മരിച്ച പാപ്പാ, റോമിൽ നിന്നു വരുന്ന തനിക്കും അനുഭവപ്പെടുന്നത് മാൾട്ടയിലെ ജനതയുടെ ഊഷ്മളമായ വരവേൽപ്പാണെന്നും ഇത്  തലമുറകളായി അവർ കൈമാറിവരുന്ന നിധിയാണെന്നും ആമുഖമായി  പാപ്പാ പറഞ്ഞു.


Related Articles

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക്  ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം   കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ

കുഞ്ഞുങ്ങളോട് നന്നായി പെരുമാറുക, അവരുടെ മാനവാന്തസ്സ് മാനിക്കുക!

കുഞ്ഞുങ്ങളോട് നന്നായിപെരുമാറുക, അവരുടെ മാനവാന്തസ്സ്മാനിക്കുക!   വത്തിക്കാൻ: കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നു എന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന് 

ആണവസാങ്കേതികത ജീവിത മൂല്യങ്ങള്‍ക്ക് ഇണങ്ങണം

ആണവശക്തിയുടെ ഉപയോഗം സംബന്ധിച്ച വിയന്ന രാജ്യാന്തര സംഗമത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ – ഫാദര്‍ വില്യം നെല്ലിക്കല്‍  സെപ്തംബര്‍ 16 തിങ്കളാഴ്ച, വിയെന്ന ആണവശക്തിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<