മദ്യപാനം മൂലം കുടുംബങ്ങൾ ശിഥിലമാക്കാൻ അനുവദിക്കരുത്. ബിഷപ്പ് യോഹന്നാൻ മാർ തിയോഡോഷ്യസ്.

മദ്യപാനം മൂലം കുടുംബങ്ങൾ ശിഥിലമാക്കാൻ അനുവദിക്കരുത്. ബിഷപ്പ് യോഹന്നാൻ മാർ തിയോഡോഷ്യസ്.

മദ്യപാനം മൂലം കുടുംബങ്ങൾ

ശിഥിലമാക്കാൻ

അനുവദിക്കരുത്. ബിഷപ്പ്

യോഹന്നാൻ മാർ

തിയോഡോഷ്യസ്.

 കൊച്ചി. ഫലവർഗ്ഗങ്ങളിൽ നിന്നു മദ്യം ഉദ്പാദിപ്പിച്ച് വരും തലമുറയെ ലഹരിയിലാഴ്ത്തി വരുമാനം വർദ്ധിപ്പിക്കുവാനുള്ള സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന്
കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യോഹന്നാൻ
മാർ തിയോഡോഷ്യസ് അഭിപ്രായപ്പെട്ടു.
കെസിബിസി മദ്യ വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ ഇരുപത്തിരണ്ടാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയം കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും ചിന്താശക്തിയില്ലാത്ത, ബുദ്ധിയില്ലാത്തവരാക്കി മാറ്റുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ എന്ന് ബിഷപ് ചൂണ്ടിക്കാട്ടി.

എറണാകുളം സോഷ്യൽ സർവീസ് ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ
അതിരൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ വലിയപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.
ബ്ര: ബേബി, ശ്രീമതി മെൽബി ബേബി എന്നിവർ ക്ലാസ് നയിച്ചു. അതിരൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ബൈജു കുറ്റിക്കൽ സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി റാഫേൽ മുക്കത്ത് 2021-2022 പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

അതിരൂപത വൈസ് ചാൻസലർ ഫാ.ജോസഫ് ലിക്‌സൻ അസുവസ്, ഇഎസ്എസ്എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

വരാപ്പുഴ അതിരൂപത കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സ്ഥാപക ഡയറക്ടർ ഫാ.സെബാസ്റ്റിൻ വട്ടപ്പറമ്പിലിനെ ബിഷപ്‌ യൂഹാനോൻ മാർ.തിയോഡോഷ്യസ് പൊന്നാടയണിയിച്ചു ആദരിച്ചു.
സംസ്‌ഥാന സെക്രട്ടറി ശ്രീമതി ജെസ്സി ഷാജി അനുമോദനങ്ങൾ അർപ്പിച്ചു.
അതിരൂപതാ ആനിമേറ്റർ സിസ്റ്റർ ആൻ CSST എഴുപത്തഞ്ച് പേർക്ക് വായ്പ വിതരണം ചെയ്തു.

റിപ്പോർട്ടർ  :  ജോയൽ കാക്കനാട്


Related Articles

വിശ്വാസത്തിന്റെ നേർസാക്ഷ്യമായി 2023 ലെ- മെത്രാന്മാരുടെ സിനഡിന്റെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിൽ നടത്തി

വിശ്വാസത്തിന്റെ നേർസാക്ഷ്യമായി 2023 ലെ- മെത്രാന്മാരുടെ സിനഡിന്റെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിൽ നടത്തി.   കൊച്ചി : 2023 ൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ 16-)

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡിലും കാലാവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<