റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു

റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ

കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു

കൊച്ചി : ഷംസബാദ് രൂപത അധ്യക്ഷനായ റാഫെൽ തട്ടിൽ പിതാവ് ഇന്നലെ 26.04.22 ചൊവ്വാഴ്ച തൈക്കൂടം st. റാഫെൽ പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.. തൈക്കൂടം ഇടവക വികാരി ഫാ. ജോബി അസീത് പറമ്പിൽ, സഹവികാരി ജോർജ് പുന്നക്കാട്ടുശ്ശേരി എന്നീ വൈദികർ പിതാവിനെ സ്വീകരിച്ചു.. തന്റെ ജീവിതത്തിലെ അസുലഭമായ ഒരു സന്ദർഭമായാണ് തൈക്കൂടം പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കാൻ സാധിച്ചത് എന്ന് തട്ടിൽ പിതാവ് പറഞ്ഞു. കേരളവാണി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വരാപ്പുഴ അതിരൂപതയുടെ പ്രിയ മകൾ അജ്നയെ കുറിച്ചുള്ള ആദ്യ പുസ്തകമായ ഈശോക്കൊച്ച് എന്ന പുസ്തകം സ്നേഹോപഹാരമായി ഇടവക വികാരി ഫാ. ജോബി അസീത് പറമ്പിൽ പിതാവിന് നൽകുകയുണ്ടായി. പിതാവിനോടൊപ്പം ജീസസ് യൂത്ത് അംഗങ്ങളും കുഴിമാടം സന്ദർശിച്ച് പ്രാർത്ഥിച്ചു..


Related Articles

കെ സി എസ് എൽ ക്യാമ്പ് സമാപിച്ചു.

കെ സി എസ് എൽ ക്യാമ്പ് സമാപിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എൽ നേതൃത്വം കൊടുത്ത കുട്ടികൾക്കായുള്ള  ലീഡർഷിപ്പ്   ട്രെയിനിങ്

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ ആശങ്കാജനകം-വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ

ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവർത്തനങ്ങൾ ആശങ്കാജനകം- വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ കൊച്ചി- വികസന പ്രവർത്തനങ്ങളോട് എന്നും അനുകൂലമായി പ്രതികരിച്ചിട്ടുള്ള ജനവിഭാഗമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കർ;

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )   ഇറ്റലിയിലെ മോണ്ടോവിയിൽ 1826 ജനുവരി 26 – നു ജനിച്ച ലേയണാർഡ് മെലാനോ ഓഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<