വിഴിഞ്ഞം സമരം ഒരു മതവിഭാഗത്തിന്റെ മാത്രമായി കണ്ട് ഒറ്റപ്പെടുത്തരുത് : തമ്പാൻ തോമസ്

വിഴിഞ്ഞം സമരം ഒരു

മതവിഭാഗത്തിന്റെ മാത്രമായി

കണ്ട് ഒറ്റപ്പെടുത്തരുത് : തമ്പാൻ

തോമസ്

 

കൊച്ചി: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ ജാതിമത ചിന്തകളുയർത്തി ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് മുൻ എം.പി തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സംരക്ഷണ ഐക്യദാർഢ്യ സമിതി എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച വിഴിഞ്ഞം തീരസംരക്ഷണ സമരം ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്ന സർക്കാരുകൾ
ചങ്ങാത്ത മുതലാളിത്തം താലോലിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്.വിഴിഞ്ഞത്ത് നടക്കുന്ന സമരം ഒരു പൊതു മുന്നേറ്റമായി കാണണം. അത് ഒരു ജനവിഭാഗത്തിന്റെ മാത്രമായി കരുതാതെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് ഷംസുദീൻ യോഗത്തിൽ അധ്യക്ഷ വഹിച്ചു. സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര, കെസിബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.ജേക്കബ് പാലക്കപ്പിള്ളി, പരിസ്ഥിതി പ്രവർത്തകൻ  സി.ആർ. നീലകണ്ഠൻ, കെ ആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, ഡോ.ജേക്കബ് വടക്കും ചേരി, അഡ്വ. ജോൺ ജോസഫ്, ചാൾസ് ജോർജ് , അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, സാബു ജോസ്, ജോയ് ഗോതുരുത്ത്
സിസ്റ്റർ പേഴ്സി സി.റ്റി.സി, ഫാ.ബോസ്കോ കൊറയഒസിഡി, ജോൺ പെരുവന്താനം,
ടോമി മാത്യു, ജാക്സൺ പൊള്ളയിൽ, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ തോമസ്, റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.
_________
വിഴിഞ്ഞം സമരം ഐക്യദാർഡ്യ സമിതി

ജോസഫ് ജൂഡ്
9847237771


Related Articles

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത്

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.   കൊച്ചി : റീത്ത് വ്യത്യാസമില്ലാതെ, വരാപ്പുഴ വികാരിയത്തിൽ സെൻറ് മേരിസ് ഇടവകയിൽ ആയിരുന്ന ലത്തീൻ കത്തോലിക്കർക്ക്

 വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്

വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്   ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ്   വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<