വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കണം: ബിസിസി വരാപ്പുഴ അതിരൂപത നേതൃയോഗം

വിഴിഞ്ഞത്തെ

മത്സ്യത്തൊഴിലാളികള്‍ക്ക് നീതി

ലഭ്യമാക്കണം: ബിസിസി

വരാപ്പുഴ അതിരൂപത

നേതൃയോഗം

 

കൊച്ചി : തീരശോഷണത്തിന്റെ കാരണങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി അഭിപ്രായപ്പെട്ടു.വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലേയും കുടുംബയോഗ കേന്ദ്ര സമിതി സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ശാശ്വതമായ പുനരധിവാസം ഉറപ്പാക്കുക, തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണത്താല്‍ ജീവനോപാദികളും തൊഴിലിടവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അർഹമായ നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. റോയ് പാളയത്തില്‍ വിഷയാവതരണം നടത്തി. മാത്യു ലിന്‍ചന്‍ റോയ് ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.
സിസ്റ്റര്‍ മാക്‌സിമില്ല, ജോബി തോമസ്, മോബിന്‍ മാനുവല്‍, മാനുവല്‍ പൊടുത്താസ്, നിക്‌സന്‍ വേണാട്ട് ജോണ്‍സണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം.     സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന

“പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയുടെ ഉപജ്ഞാതാവായ ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക : KCYM LATIN സംസ്ഥാന സമിതി

കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിയുടെ ഉപജ്ഞാതാവായ വരാപ്പുഴ ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<