വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരംവിജയിപ്പിക്കേണ്ടത് ജനങ്ങളുടെ കടമ : തമ്പാൻ തോമസ്

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി

സമരംവിജയിപ്പിക്കേണ്ടത്

ജനങ്ങളുടെ കടമ : തമ്പാ തോമസ്

മരട് : വിഴിഞ്ഞത്ത് അതിജീവനത്തിനായി സമരം ചെയ്യുന്ന തീരവാസികളുടെ സമരം തൊഴിലാളി സമരമാണെന്നും എല്ലാ തൊഴിലാളികളും സമരത്തിന് പിന്തുണ അറിയിക്കണമെന്നും മുൻ എം.പി.യും എച്ച് എം എസ് അഖിലേന്ത്യ ട്രേഡ് യൂണിയൻ നേതാവുമായ തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞത്തെ സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വരാപ്പുഴ അതിരൂപത നാലാം ഫൊറോനയിലെ ബിസിസിയുടേയും വിവിധ അല്മായ സംഘടനകളുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മരട് കൊട്ടാരം കവലയിൽ ചേർന്ന പ്രതിഷേധ സമ്മേളനത്തിൽ മരട് നഗരസഭ കൗൺസിലറും കെഎൽസിഎ തൈക്കൂടം മേഖല മുൻ പ്രസിഡന്റുമായ സിബി സേവ്യർ അധ്യക്ഷത വഹിച്ചു. കെആർഎൽസി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർവിഷയാവതരണം നടത്തി. മൗലവി ഷിഹാബുദ്ദീൻ അദാനിക്ക് ജോസഫ് ജൂഡ് പ്രതിഷേധജ്വാലകൈമാറി. ധീവരസഭ സംസ്ഥാന സെക്രട്ടറി പി.എം. സുഗതൻ,ദളിത് നേതാവ് പി.പി. സന്തോഷ്,  ഗ്രീൻ കേരള മൂവ്മെന്റ് ചെയർമാൻ ജോൺ പെരുവന്താനം,സിഎസ്എസ് വൈസ് ചെയർമാൻ സുജിത്ത് ഇഞ്ഞിമറ്റം,
കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,
സെക്രട്ടറി വിൻസ് പെരിഞ്ചേരി, കെഎൽസിഡബ്ലിയുഎ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ്, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ബിജു ജോസി,ബിസിസി ഫോറോന ലീഡർ
ജോസ് കന്നിക്കാട്ട്, കെഎൽസിഎ അതിരൂപത ട്രഷറർ പൗലോസ് എൻ.ജെ, സമരസമിതി കൺവീനർ ഡ്രൗസിയൂസ്, തുടങ്ങിയവർ പ്രസംഗിച്ചു. മരട് മൂത്തേടം സെന്റ്
മേരി മാഗ്ദലിൻ പള്ളിമുറ്റത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി
ഫൊറോന വികാരി ഫാ. ജോസഫ് ചേലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ബിസിസി നാലാം ഫൊറോന ഡയറക്ടർ ഫാ.ജോസഫ് ഷെറിൻ ചെമ്മായത്ത് റാലിയെ അഭിസംബോധന സംസാരിച്ചു. മൂത്തേടത്ത് നിന്ന് ആരംഭിച്ച റാലി കൊട്ടാരം കവലയിലെത്തി സമാപിച്ചു.


Related Articles

കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ

കത്തീഡ്രലിൽ അന്ത്യവിശ്രമംകൊള്ളുന്ന വൈദിക മേലധ്യക്ഷന്മാർ   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിലാണ് അതിരൂപതയെ സുധീരം നയിച്ചിരുന്ന പുണ്യശ്ലോകന്മാരായ വൈദിക

തിരുവനന്തപുരം തീരസംരക്ഷണ സമരം – വരാപ്പുഴ അതിരൂപത ഐക്യദാർഢ്യ പ്രഖ്യാപന ധർണ ആഗസ്റ്റ് 16 ന്

തിരുവനന്തപുരം തീരസംരക്ഷണ സമരം – വരാപ്പുഴ അതിരൂപത ഐക്യദാർഢ്യ പ്രഖ്യാപന ധർണ ആഗസ്റ്റ് 16 ന്   കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന തീരസംരക്ഷണ സമരത്തിന് ഐക്യ ദാർഡ്യം

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<