സെക്രട്ടറിയേറ്റിനു മുന്നിൽ മത്സ്യബന്ധന യാനങ്ങൾ ഇറക്കി സമരം: തിരുവനന്തപുരം ലത്തീൻ അതിരൂപത

സെക്രട്ടറിയേറ്റിനു മുന്നിൽ

മത്സ്യബന്ധന യാനങ്ങ

ഇറക്കി സമരം: തിരുവനന്തപുരം

ലത്തീൻ അതിരൂപത

 

തിരുവനന്തപുരം :  തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, സര്‍ക്കാര്‍ തീരദേശ ജനതയോടു കാണിക്കുന്ന നീതി നിഷേധത്തിനെതിരെ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിലും ധർണയിലും പ്രതിഷേധത്തിരയിളകി.  സെക്രട്ടേറിയറ്റ് സമരത്തിനു മത്സ്യ തൊഴിലാളികള്‍  മത്സ്യബന്ധന ബോട്ടുകളുമായാണ്എത്തിയത്. . വള്ളങ്ങൾ കയറ്റിയ വാഹനവുമായി സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്തു വന്നാലും പോകുമെന്നു മത്സ്യത്തൊഴിലാളികളും പറഞ്ഞതോടെ വാക്കേറ്റമായി. ഏറെ നേരം പൊലീസ് മത്സ്യത്തൊഴിലാളികളെ തടഞ്ഞു. 

. നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി വാഹനങ്ങളെ അനുഗമിച്ചു. ആത്മാർഥതയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ പറഞ്ഞു. സമാധാനത്തോടെ പ്രതിഷേധിച്ചപ്പോൾ അധികാരികൾ കുതന്ത്രം ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും, തീരവാസികളുടെ ആവശ്യങ്ങളുമായി മുന്നിലെത്തുമ്പോൾ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി നിയോഗിച്ച രണ്ട് മന്ത്രിമാർ അതിരൂപത പ്രതിനിധികളുമായി സംസാരിക്കാനെത്തി എന്നതല്ലാതെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ ആരും താത്പര്യപ്പെട്ടില്ല. മുടന്തൻ ന്യായങ്ങളാണ് അധികാരത്തിലിരിക്കുന്നവർ പറയുന്നത്. ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്ന ബോധ്യമുള്ളതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടു പോകുന്നത്. ഇന്നുമുതൽ വീഴി ഞ്ഞം തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.

അതിരൂപത വികാരി ജനറലും സമര കൺവീനറുമായ മോൺ. യൂജിൻ എച്ച് പെരേര തീര ജനതയെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന യാതൊരു ഭീഷണിപ്പെടുത്തലും നിർദ്ദേശങ്ങളും കണ്ട് ഭയപ്പെടില്ലെന്നും ഇനിയും തങ്ങൾ പോരാടുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ 20 മുതലാരംഭിച്ച സമരത്തിൽ തങ്ങൾ അടിസ്ഥാന ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് ഇന്നോ നാളെയോ അവസാനിക്കുന്ന സമരമല്ലെന്നും അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് താക്കീത് നൽകി. ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം. അതാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അഭിസംബോധന ചെയ്ത് ഫാ. തിയോഡീഷ്യസ്, മോൺ. ജെയിംസ് കുലാസ്, ജോണി, അതിരൂപത മത്സ്യ ശുശ്രൂഷാ ഡയറക്ടർ ഫാ. ഷാജിൻ ജോസ് എന്നിവർ സംസാരിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ ജനങ്ങൾക്കൊപ്പം അതിരൂപയിലെ വൈദീക സന്യസ്ത അൽമായ പ്രതിനിധികളും പങ്കെടുത്തു.

 

 

കടപ്പാട്‌ :  പ്രവാചകശബ്ദം

.


Related Articles

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.   കൊച്ചി : റീത്ത് വ്യത്യാസമില്ലാതെ, വരാപ്പുഴ വികാരിയത്തിൽ സെൻറ് മേരിസ് ഇടവകയിൽ ആയിരുന്ന ലത്തീൻ കത്തോലിക്കർക്ക്

ന്യൂനപക്ഷാവകാശമോ പിന്നാക്കവിഭാഗാവകാശമോ – ഏതാണ് കൂടുതൽ ഗുണപ്രദം ?

ന്യൂനപക്ഷാവകാശമോ പിന്നാക്കവിഭാഗാവകാശമോ – ഏതാണ് കൂടുതൽ ഗുണപ്രദം ? sherryjthomas@gmail.com പേര് കേൾക്കാൻ സുഖം ന്യൂനപക്ഷാവകാശം എന്നു തന്നെ. പിന്നാക്ക അവകാശത്തിൽ പേരിൽതന്നെ പിന്നോക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം ( 07-08-2021)   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യകൊർണേലിയൂസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്റെ പത്താം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<