അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ

അരൂക്കുറ്റി സെൻ്റ് ജേക്കബ്

പള്ളിയിൽ  തിരുവോസ്തിയെ

അവഹേളിച്ചവരെ കണ്ടെത്തി

മാതൃകാപരമായി ശിക്ഷിക്കണം

: കെസിവൈഎം  ലാറ്റിൻ.

 

കൊച്ചി :   അരൂക്കുറ്റി കൊമ്പനാമുറി സെൻ്റ്.ജേക്കബ് പള്ളിയിൽ സക്രാരി കുത്തി തുറന്ന് തിരുവോസ്തി അടക്കം ചെയ്ത കാസ കവർന്ന് സമീപത്തെ പുഴയോട് ചേർന്ന ചതുപ്പുസ്ഥലത്തെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയും,  കെസിവൈഎം വരാപ്പുഴ അതിരൂപത, കെസിവൈ എം കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ,രൂപതകൾ സംയുക്തമായി പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.
കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്റെ അധ്യക്ഷതയിൽ
എറണാകുളം വഞ്ചി സ്ക്വയറിൽ ചേർന്ന പ്രതിഷേധ സംഗമം കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
അരൂക്കുറ്റി ദേവാലയത്തിൽ നടന്നത് സമാധാനമായി ജീവിക്കുന്ന സമൂഹത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ഉതകുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കെസിവൈഎം ലാറ്റിൻ ആവശ്യപ്പെട്ടു. കെ.ആർ. എൽ.സി.സി. മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്,കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഡോ.ജിജു ജോർജ് അറക്കത്തറ , സംസ്ഥാന അനിമേറ്റർ സി. നോർബർട്ട,സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സെൽജൻ കു‌റുപ്പശ്ശേരി, സ്റ്റെഫി ചാൾസ്, സംസ്ഥാന സെക്രട്ടറി ജിൻസൺ, വിവിധ രൂപത പ്രതിനിധികൾ,
തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി …

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി

വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…

വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…   കൊച്ചി : അതിരൂപതയിലെ വൈദികരുടെ യും മറ്റ് രൂപതകളിലെ വൈദികരുടെയും പേരിൽ സോഷ്യൽ

മതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം

ബൈബിൾ അധിഷ്ഠിത വിശ്വാസപരിശീലനം ലക്ഷ്യംവെച്ച് എല്ലാ മത ബോധനവിദ്യാർഥികൾക്കും ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം.   കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<