അസംഘടിത തൊഴിൽ മേഖലയിൽ കെഎൽഎമ്മിന്റെ പ്രസക്തി വർദ്ധിച്ചു. ടി ജെ വിനോദ് എം എൽ എ

by admin | March 5, 2024 5:35 am

അസംഘടിത തൊഴിൽ മേഖലയിൽ കെഎൽഎമ്മിന്റെ പ്രസക്തി വർദ്ധിച്ചു. ടി ജെ വിനോദ് എം എൽ എ

കൊച്ചി : അസംഘടിത തൊഴിൽ മേഖലയിൽ കേരള ലേബർ മൂവ്മെന്റിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു വരികയാണെന്ന് ടി.ജെ വിനോദ് എം എൽ എ അഭിപ്രായപ്പെട്ടു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവർക്ക് സാമുഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കെ എൽ എം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ അദ്ധ്യക്ഷനായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ ഫാ.എബിജിൻ അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് ജൂഡ് 2024 കർമ്മ പദ്ധതി പ്രകാശനം ചെയ്തു. കെ എൽ എം സുവർണ്ണജൂബിലി കൂപ്പൺ സിജു സേവ്യറിന് നല്കി കൊണ്ട് ശ്രീ ടി.ജെ വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്, ജനറൽ സെക്രട്ടറി സജി ഫ്രാൻസിസ്, ട്രഷറർ ജോർജ്ജ് പോളയിൽ ,ജോൺസൺ പാലക്കപറമ്പിൽ, ജോസി അറക്കൽ, ഷൈജ ബാബു, മോളി ജൂഡ്, ജോസഫ് കണ്ണാംപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Share this:

Source URL: https://keralavani.com/%e0%b4%85%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%a4-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%86/