അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും

വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :

 

1. “പുരാതനമായ സഭാശുശ്രൂഷ” :

ക്രൈസ്തവ സമൂഹങ്ങളിൽ മതബോധനരംഗത്ത് പ്രകടവും വാസ്തവികവുമായ വിധത്തിൽ സമർപ്പിതരാകുന്ന അൽമായ പ്രേഷിതരെ ശുശ്രൂഷാപദവി നല്കി ഉയർത്തേണ്ടതാണെന്ന് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു. മെയ് 11-ന് സഭയിൽ മതബോധനവും സുവിശേഷപ്രചാരണ ജോലിയും പൂർണ്ണമായും ഉൾക്കൊണ്ടു ജീവിക്കുന്ന അൽമായ സഹോദരങ്ങളെ സംബന്ധിച്ച് ഇറക്കിയ “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) എന്ന സ്വാധികാര അപ്പസ്തോലിക പ്രബോധനത്തിലാണ് അവർക്ക് ശുശ്രൂഷാപട്ടം നല്കി, അവരുടെ സമർപ്പണത്തെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും വേണമെന്ന് പാപ്പാ ഫ്രാൻസിസ് ഉദ്ബോധിപ്പിക്കുന്നത്. അപ്പസ്തോലിക പാരമ്പര്യത്തിൽ സഭാസമൂഹത്തിലുള്ള എല്ലാത്തരം വ്യത്യസ്ത ശുശ്രൂഷകളെയും അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്നും പ്രബോധനത്തിന്‍റെ ആമുഖത്തിൽ പാപ്പാ പ്രസ്താവിക്കുന്നുണ്ട്.

 

വിശ്വാസം മനുഷ്യന്‍റെ അനുദിന ജീവിതത്തിൽ പിൻബലമാകേണ്ടതിന് സഭാജീവിതത്തിൽ മതബോധകരായി മെത്രാന്മാർക്കും വൈദികർക്കും സന്ന്യസ്തർക്കുമൊപ്പം പ്രവർത്തിക്കുന്ന നിരവധി സ്ത്രീപുരുഷന്മാരായ സഭാശുശ്രൂഷകരെ അംഗീകരിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ സമർത്ഥിച്ചു.

കുടുംബത്തിന്‍റേയും സാമൂഹിക ജീവിതത്തിന്‍റേയും സവിശേഷമായ മേഖലയിൽ അൽമായർക്ക് മാത്രം എത്തിപ്പെടാവുന്ന തലങ്ങളിൽ വിശ്വാസം പങ്കുവയ്ക്കുവാനും ബലപ്പെടുത്തുവാനും, സഭയുടെ പ്രബോധനാധികാരം കൈമാറുന്നതിനും അൽമായ സഹോദരങ്ങളുടെ ശുശ്രൂഷ സഭ ഔദ്യോഗികമായി അംഗകരിക്കുന്നതുവഴി സഹായകമാകുമെന്നും പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിക്കുന്നു. അവർ സഭയ്ക്കുവേണ്ടി വിശ്വാസം പഠിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന അദ്ധ്യാപകരും വിശ്വാസ സാക്ഷികളും, വിശ്വാസയാത്രയിലെ സഹചാരികളും സഹയാത്രികരുമാണെന്ന് പാപ്പാ വ്യക്തമാക്കിക്കൊണ്ടാണ് മതബോധകരുടെ അൽമായശുശ്രൂഷയ്ക്ക് സഭയിൽ നവമായ അസ്തിത്വം നല്‍കുമെന്ന പ്രബോധനം സ്ഥിരപ്പെടുത്തുന്നത്.

 


Related Articles

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം! പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോ‌ടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ്

പെസഹ…… എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?  വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

വത്തിക്കാനിൽ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

വത്തിക്കാൻ : സ്പാനിഷ് ജെസ്യൂട്ടും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജുവാൻ അന്റോണിയോ ഗ്വെറേറോ ആൽ‌വ്സ് (60) വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ പുതിയ പ്രിഫെക്റ്റ് ആയി ഫ്രാൻസിസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<