എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.

എബ്രഹാം മാടമാക്കൽ അവാർഡ്

എം. മുകുന്ദന്.

 

കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് എഴുത്തുകാരൻ എം. മുകുന്ദന് നൽകാൻ എം.എം. ലോറൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ നിർവാഹക സമിതി യോഗം തീരുമാനിച്ചു.
എബ്രഹാം മാടമാക്കലിന്റെ അറുപതാം ചരമവാർഷികദിനമായ ഏപ്രിൽ 23ന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന അനുസ്മരണ യോഗത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്. വരാപ്പുഴ ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. വ്യവസായ-നിയമവകുപ്പു മന്ത്രി പി. രാജീവ് അവാർഡ് സമ്മാനിക്കും. എബ്രഹാം മാടമാക്കൽ വിവർത്തനം ചെയ്ത ഖലീൽ ജിബ്രാൻ കവിതകളുടെ പുതിയ പതിപ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്യും. പ്രശസ്ത സിനിമ നടൻ ഇന്ദൻസ് അതിഥിയായി പങ്കെടുക്കും.

സത്യസന്ധതയും പ്രതിബദ്ധതയുമുള്ള എഴുത്തുകാരൻ എന്ന നിലയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ കാഴ്ചയും ഭാഷയും തന്റെ എഴുത്തിൽ പ്രതിഫലിപ്പിക്കാൻ എം. മുകുന്ദനു കഴിഞ്ഞു. സ്വപ്നാത്മകഥയിൽനിന്ന് ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ എഴുതി കേരള സമൂഹത്തിന് വെളിച്ചം നൽകിയ എഴുത്തുകാരനാണ് എം. മുകുന്ദനെന്നും അവാർഡ് നിർണ്ണയസമിതി വിലയിരുത്തി. 25,​000 രൂപയുടെ ക്യാഷ് അവാർഡും ശില്പവുമാണ് അവാർഡ് ജേതാവിന് സമ്മാനിക്കുന്നത്.
മുൻവർഷങ്ങളിൽ പ്രൊഫ. കെ. സച്ചിദാനനന്ദൻ,​ ഡോ. എം. ലീലാവതി, ടി. പത്മനാഭൻ, എൻ.എസ്. മാധവൻ,​ പ്രഭാവർമ്മ എന്നിവർക്കാണ് എബ്രഹാം മാടമാക്കൽ അവാർഡ് നൽകി നവോത്ഥാന സാംസ്കാരിക കേന്ദ്രം ആദരിച്ചിട്ടുള്ളത്.


Related Articles

കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട്‌ തയ്യാറായി.

കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട്‌ തയ്യാറായി.   കൊച്ചി : കോവിഡ് 19 ന്റെ സ്വാധീനം ക്രിസ്തീയ കുടുംബബന്ധങ്ങളിലും വിശ്വാസ ജീവിതത്തിലും എന്ന വിഷയത്തെ

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം   കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനായി സെൻറ് തെരേസാസ് കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<