കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു

 

കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു.

എറണാകുളം: സി.ജെ.പോൾ (പ്രസിഡൻ്റ്), റോയ് പാളയത്തിൽ (ജനറൽ സെക്രട്ടറി), പൗലോസ് എൻ.ജെ.(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 


വൈസ് പ്രസിഡൻ്റുമാർ

ബാബു ആൻ്റണി,

റോയ് ഡിക്കുഞ്ഞ, 

ജോസഫ് എം,എൻ,
മേരി ജോർജ്.

സെക്രട്ടറിമാർ

സിബി ജോയ്,
വിൻസ് പെരിഞ്ചേരി,
ബേസിൽ മുക്കത്ത്,
ഫില്ലി കാനപ്പിള്ളി  എന്നിവരാണ് .

 

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ ചേർന്ന വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നൊറോണ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.

വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമറ്റം അനുഗ്രഹ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണവും നടത്തി.അതിരൂപത ജനറൽ സെക്രട്ടറി ലൂയിസ് തണ്ണിക്കോട്ട് വാർഷിക റിപ്പോർട്ടും ട്രഷറർ ഇൻ ചാർജ് പൗലോസ് എൻ.ജെ. കണക്ക് അവതരണവും നടത്തി.ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ കെസിഎഫ് ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ ആശംസകൾ നേർന്നു. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സൂഷ്മ പരിശോധനക്ക് ശേഷം വിവിധ ഭാരവാഹി സ്ഥാനങ്ങളിലേക്ക് എതിരില്ലാതിരുന്നതിനാൽ ഐക്യകണ്ഠേനയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സഹവരണാധികാരി നിക്സൺ വേണാട്ട് ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു.
അതിരൂപത ഭാരവാഹികളായ റോയ് ഡി ക്കൂഞ്ഞ, റോയ് പാളയത്തിൽ, ബാബു ആൻ്റണി, സിബിജോയ്, വിൻസ് പെരിഞ്ചേരി, പൗലോസ് എൻ.ജെ. എന്നിവർ പ്രസംഗിച്ചു.
_________


Related Articles

മൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.

നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..

Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ …..   കൊച്ചി : കാനഡയിലെ Quebec at

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ   കൊച്ചി : അതീവ ഗുരുതരമായകോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ നിയമപാലകരേയും നന്ദിയോടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<