കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?

കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം:

ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?

 

കൊച്ചി : പഞ്ചായത്തിരാജ് / മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിയമഭേദഗതിയിലൂടെ 2021 ഫെബ്രുവരി 12 ന് പുറപ്പെടുവിച്ച നിയമഭേദഗതി ഓർഡിനൻസിൽ സൂചിപ്പിച്ചിരുന്ന പ്രകാരം Low Risk കെട്ടിടങ്ങൾക്ക് ഇനിമുതൽ ഉടമസ്ഥർക്ക് നിർമ്മാണ പെർമിറ്റിനായി തദ്ദേശഭരണകൂട അധികാരികളുടെ അനുമതിക്ക് വേണ്ടി കാത്തു നിൽക്കേണ്ടതില്ല. Low Risk പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥന് എംപാനൽഡ് ലൈസൻസിയുടെ സഹായത്തോടെ സ്വയം പെർമിറ്റ് സാക്ഷ്യപ്പെടുത്താം. നിശ്ചിത സ്വയം സാക്ഷ്യപത്രവും പെർമിറ്റും ലഭിച്ചാൽ അഞ്ച് പ്രവർത്തി ദിവസത്തിനകം സെക്രട്ടറി കൈപ്പറ്റു രേഖ നൽകണം. ഇതുസംബന്ധിച്ച നിയമഭേദഗതി 28.06.2021 ന് വിജ്ഞാപനമായി പുറത്തിറങ്ങി.

 

ഏതൊക്കെയാണ് Low Risk ബിൽഡിംഗ്

 

ഗ്രൂപ്പ് എ 1 ഗണത്തിൽ വരുന്ന 300 സ്ക്വയർ മീറ്ററിന് താഴെയുള്ള 7 മീറ്റർ ഉയരം വരെയുള്ള രണ്ട് നില വാസ ഗ്രഹങ്ങൾ.

ഹോസ്റ്റൽ, അനാഥമന്ദിരങ്ങൾ, ഡോർമെറ്ററി, വൃദ്ധസദനങ്ങൾ, സെമിനാരി എന്നിവ ഉൾപ്പെടുന്ന 200 സ്ക്വയർ മീറ്ററിന് താഴെ വരുന്ന ഗ്രൂപ്പ് എ 2 കെട്ടിടങ്ങൾ.

ഗ്രൂപ്പ് ബി യിൽ ഉൾപ്പെടുന്ന, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള 200 സ്ക്വയർ മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾ.

ഗ്രൂപ്പ് ഡി യിൽ ഉൾപ്പെടുന്ന, മതപരമായ ആവശ്യങ്ങൾക്കുള്ളതും ദേശസ്നേഹ പ്രവർത്തനങ്ങൾക്ക് ഉള്ളതുമായ 200 സ്ക്വയർ മീറ്ററിൽ താഴെയുള്ള കെട്ടിടങ്ങൾ.

ഗ്രൂപ്പ് എഫ് ഗണത്തിൽ ഉൾപ്പെടുന്ന 100 സ്ക്വയർ മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾ.

ഗ്രൂപ്പ് ജി 1 ഗണത്തിൽ ഉൾപ്പെടുന്ന, പൊതു ശല്യവും, അപകടകരവും അല്ലാത്ത 100 സ്ക്വയർ മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾ.

 

നിയമലംഘനം ആണെങ്കിൽ ?

 

ഈ ഭേദഗതി കണക്കിലെടുത്ത് തെറ്റായ സത്യവാങ്മൂലം നൽകി നിർമ്മാണം നടത്തിയാൽ കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് 2 മുതൽ 6 ലക്ഷം വരെ പിഴ നൽകേണ്ടിവരും. അതേസമയം നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്ക് നടപടി പിഴയിൽ മാത്രം ഒതുങ്ങുമ്പോൾ, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ഉൾപ്പെടെ ലംഘനങ്ങൾ വർദ്ധിക്കുമെന്നും ആശങ്ക നിലവിലുണ്ട്.

ഭേദഗതി മുഴുവനായും വായിക്കണമെങ്കിൽ http://niyamadarsi.com/legal/library/ സന്ദർശിക്കുക.

 

klca Sherrry J Thomas: https://www.facebook.com/108006441029117/posts/327474939082265/


Related Articles

സുരക്ഷ കിറ്റുകൾ കൈമാറി – വരാപ്പുഴ അതിരൂപത ഇ എസ് എസ് എസ്. 

കൊച്ചി :  കോവിഡ് 19   പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ ക്ഷേമ വിഭാഗം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി(ESSS) നൽകിയ ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷ കിറ്റുകൾ

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.

സെൻറ്  ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.   കൊച്ചി : റീത്ത് വ്യത്യാസമില്ലാതെ, വരാപ്പുഴ വികാരിയത്തിൽ സെൻറ് മേരിസ് ഇടവകയിൽ ആയിരുന്ന ലത്തീൻ കത്തോലിക്കർക്ക്

സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.

” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി : 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<