കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം

by admin | October 15, 2021 9:49 am

കേരളക്കരയിൽ നവേത്ഥാന ദീപം

തെളിച്ച – ദൈവദാസി മദർ ഏലീശ്വ

യുടെ 190 -മത് ജന്മദിനം

 

കൊച്ചി : ദൈവദാസി ഏലീശ്വാ അമ്മ ജനിച്ചിട്ട് 190 വർഷം തികയുകയാണ്. കൊറോണ ബാധ ഉള്ളതുകൊണ്ട് ഈ അനുഗ്രഹ ദിനം ആഘോഷങ്ങൾ മാറ്റിവച്ച് ഒരു പ്രാർഥനാ ദിനമായി ആചരിക്കുന്നു. ദൈവദാസി ഏലീശ്വ അമ്മ എത്രയും വേഗം അൾത്താര വണക്കത്തിനായി ഉയർത്തപ്പെടട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. 1831 ഒൿടോബർ പതിനഞ്ചാം തീയതി വൈപ്പിൻ, കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവക, വൈപ്പിശേരി തൊമ്മൻ – താണ്ട ദമ്പതികളുടെ പ്രഥമ സന്താനമായി ഏലീശ്വ പിറന്നു. 1866 ഫെബ്രുവരി 13 ആം തീയതി
സി ടി സി സഭ സ്ഥാപിച്ചു. 1913 ജൂലൈ 18 ആം തീയതി വരാപ്പുഴ സെന്റ് ജോസഫ് മഠത്തിൽ അന്തരിച്ചു. മൃതദേഹം അവിടെ അടക്കം ചെയ്തിരിക്കുന്നു. വീടിന്റെ ഒരു മുറിയിൽ സ്ത്രീകളെ വിളിച്ചുകൂട്ടി അവർക്ക് എഴുത്തും വായനയും മതബോധനം, പാചകവിദ്യ, കരകൗശല വിദ്യ, കൊന്ത കെട്ട് മുതലായവ പഠിപ്പിച്ചു.
സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുക ഏലീശ്വ അമ്മയുടെ ലക്ഷ്യമായിരുന്നു. കേരളത്തിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനം ആരംഭിക്കുന്നത് ഏലീശ്വ അമ്മയാണ്. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കാലത്ത് 7മണിക്ക് ദിവ്യബലിയർപ്പിച്ചു. ഇടവക അംഗങ്ങളും സിറ്റി സി സഭ അംഗങ്ങളും പങ്കെടുത്തു. ദൈവദാസി ഏലീശ്വ അമ്മയുടെ ഒരു ഛായ ചിത്രം ഇടവക വികാരി അനാച്ഛാദനം ചെയ്തു. പ്രൊവിൻഷ്യൽ സിസ്റ്റർ സിസിലിറ്റ സി ടി സി തിരിതെളിച്ചു.

Share this:

Source URL: https://keralavani.com/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%b5%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a6%e0%b5%80%e0%b4%aa/