കേരളത്തിൽ നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിന്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നേഴ്സിങിൻ്റെ ബിരുദദാനവും സംഘടിപ്പിച്ചു.

by admin | July 15, 2024 5:59 am

കേരളത്തിൽ നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിന്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നേഴ്സിങിൻ്റെ ബിരുദദാനവും സംഘടിപ്പിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിൻ്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നഴ്സിങ് ബിരുദ ദാനവും നഴ്സിംങ് കോളേജ് പുതിയ ബാച്ചിന്റെ വിദ്യാരംഭവും സംയുക്തമായി സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസരംഗവും ആതുര ശുശ്രൂഷ മേഖലയും വിവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിങും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ വിലമതിക്കാനാവത്തതാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ ആർച്ച്ബിഷപ്പ് പറഞ്ഞു. കർമനിരതരായ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത മുൻപത്തേക്കാൾ ഏറെ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യ മേഖലയോടും പ്രത്യേകിച്ച് നഴ്സിങ് വിദ്യാഭ്യാസത്തോടും യുവതലമുറ കാണിക്കുന്ന താൽപര്യം ഏറെ പ്രതീക്ഷ നൽകുന്നു എന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷന് തുടക്കം കുറിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രിഗേഷനു വേണ്ടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫിലോ ജോസഫ് SCCG ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ്,
പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ മുൻ ഭാരവാഹി അഡ്വ. ബെന്നി വർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജോസി എ മാത്യു എന്നിവർ സംസാരിച്ചു. കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലില്ലി ജോസഫ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 600ൽ അധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

Source URL: https://keralavani.com/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%8a%e0%b4%ab%e0%b4%b7/