ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍.

by admin | December 15, 2021 7:13 am

ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക

പ്രവാഹം : തിരുനാളില്‍

ഇത്തവണ പങ്കെടുത്തത് 9

ലക്ഷം തീര്‍ത്ഥാടകരെന്ന്

സര്‍ക്കാര്‍.

 

മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ സിറ്റിയിലെ ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയത് ലക്ഷങ്ങള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 12-നായിരുന്നു ഗ്വാഡലുപ്പ തിരുനാള്‍. ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 രാവിലെ 9 വരെ ഏതാണ്ട് 9,29,000-ല്‍ അധികം തീര്‍ത്ഥാടകരേയാണ് ബസിലിക്ക വരവേറ്റതെന്നു മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. 

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ.  തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ’ ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. ‘മെക്‌സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്.

  കടപ്പാട്   : പ്രവാചകശബ്ദം

Share this:

Source URL: https://keralavani.com/%e0%b4%97%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a1%e0%b4%b2%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d/