ജീവിതമാണ് ചരിത്രമാകുന്നത് : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ  : “ജീവിതമാണ് ചരിത്രമാകുന്നത്!”  പാപ്പാ ഫ്രാന്‍സിസ് 2020-ലേയ്ക്കു പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം .

നല്ലകഥകളും കെട്ടുകഥകളും

ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലായിരുന്നു വത്തിക്കാന്‍ സന്ദേശം പ്രസിദ്ധപ്പെടുത്തിയത്. ഇത് സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനത്തിനുള്ള സന്ദേശമാണ്.

മനുഷ്യജീവിതത്തിന്‍റെ ഭാഗമായ കഥപറച്ചിലിനെ  കേന്ദ്രീകരിച്ചു തുടങ്ങുന്ന സന്ദേശത്തില്‍ ജീവിതകഥകളാണ് ചരിത്രമാകുന്നതെന്ന് പാപ്പാ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ഈ ജീവിതകഥകള്‍ സത്യസന്ധമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് എടുത്ത പറയുന്നു. കാരണം, വ്യാജവാര്‍ത്തകള്‍ പോലെതന്നെ വ്യാജകഥകളും കെട്ടുകഥകളും ഇന്ന് മനുഷ്യചരിത്രത്തിന്‍റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നുണ്ട്.

തെറ്റായ വാര്‍ത്തകളും ആശയവിനിമയവും ഇടകലര്‍ന്ന നശീകരണത്തിന്‍റെയും വിഭജനത്തിന്‍റെയും സംസ്കാരം  ലോകത്തു വളര്‍ത്തുന്നത് കെട്ടുകഥകളിലൂടെയാണെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വിശദീകരിക്കുന്നുണ്ട്.

കഥപറയുന്നത് മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവം

കഥപറയുകയെന്നത് മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവമാണ്. കുട്ടിക്കാലം മുതല്‍ ധാര്‍മ്മികപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിനും,  നല്ലശീലങ്ങള്‍ കൈമാറുന്നതിനും, അവ ജീവിതത്തില്‍ പകര്‍ത്തുന്നതിനും  കഥകള്‍ ഉപയോഗിച്ചിരുന്നത് പാപ്പാ സന്ദേശത്തിന്‍റെ തുടക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇസ്രായേല്‍ തന്‍റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും പറഞ്ഞുകൊടുത്ത ദൈവം ആ ജനത്തിന്‍റെ ചരിത്രത്തില്‍ ചെയ്ത നന്മകളുടെ കഥകളാണ് അവരെ ഒരു ജനമാക്കി വളര്‍ത്തിയതും ദൈവത്തോടു വിശ്വസ്തരായി ജീവിക്കാന്‍ അവരെ സഹായിച്ചതും.

അതുപോലെ ഇന്നും ഒരു ചിത്രകമ്പളം മെനയുന്ന ഊടുംപാവുംപോലെ ജീവിതസംഭവങ്ങള്‍ സത്യസന്ധമായി കോര്‍ത്തിണക്കിയാണ് മാനവികതയുടെ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ഈ പ്രയാണത്തില്‍ കഥകള്‍ വ്യാജമാകുമ്പോഴാണ് – തെറ്റായ കാര്യങ്ങള്‍ പറഞ്ഞുപരത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് – സമൂഹത്തിന്‍റെ ധാര്‍മ്മിക നിലവാരം താഴുകയും, സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും ഐക്യദാര്‍ഢ്യവും ഇല്ലാതാകുകയും, സമൂഹങ്ങളും രാഷ്ട്രങ്ങളും അയല്‍പക്കങ്ങളും, എന്തിന് കുടുംബങ്ങള്‍ തമ്മിലും യുദ്ധവും കലാപങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.  നന്മയുടെ ജീവിതകഥകള്‍ തലമുറകള്‍ക്കായി പങ്കുവയ്ക്കാം!

സന്ദേശത്തിലെ ചേരുവകള്‍

ഈ സന്ദേശം 6 പ്രധാനപ്പെട്ട ഭാഗങ്ങളായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വികസിപ്പിക്കുന്നത്.
1 കഥപറയല്‍ – മനുഷ്യന്‍റെ അടിസ്ഥാനരീതി –
2 നല്ലകഥകളും മോശമായ കഥകളും
3 രക്ഷയുടെ മഹത്തായ കഥ
4 ദൈവസ്പര്‍ശമുള്ള മനുഷ്യകഥകള്‍
5 നമ്മെ നവീകരിക്കുന്ന കഥകള്‍
6 പ്രാര്‍ത്ഥന

 

പരിഭാഷ : ഫാ. വില്യം  നെല്ലിക്കല്‍ 

24 January 2020, 17:24(Vatican)


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<