തണ്ണീര്‍പന്തല്‍ ഒരുക്കി

by admin | April 23, 2024 7:11 am

തണ്ണീര്‍പന്തല്‍ ഒരുക്കി.

 

കെഎൽസി ഡബ്ലിയു എ തണ്ണീർപന്തൽ

കൊച്ചി:  കെഎൽസി ഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ
നേതൃത്വത്തിൽ സംഘടിപ്പിച്ച തണ്ണീർ പന്തൽ അതിരൂപത പ്രൊക്യുറേറ്റർ ഫാ. മാത്യു സോജൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഹ്വാനപ്രകാരമാണ് വരാപ്പുഴ അതിരൂപതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ തണ്ണീർപന്തലുകൾ നിർമ്മിച്ച് ശീതളപാനീയങ്ങൾ വിതരണം ആരംഭിച്ചത്. അതിരൂപത പ്രസിഡന്റ്
മേരി ഗ്രേയ്സ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ , ജനറൽ സെക്രട്ടറി ഡോ.ഗ്ലാഡിസ് തമ്പി , എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.എൽസി ജോർജ്, മീന റോബർട്ട്,റീന റാഫേൽ, ഡോ. ബീന പാലാരിവട്ടം, എക്സിക്യൂട്ടിവ് അംഗങ്ങളായ ആൻസ ജെയിംസ്, ജോബ്രിന ക്രിസ്തുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

പുതുവൈപ്പ്

കൊച്ചി : പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിലെ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17-ാം തീയതി ബുധനാഴ്ച രാവിലെ 11 മണി മുതൽ ഗോശ്രീ ജംഗ്ഷനിൽ വഴിയോര യാത്രക്കാർക്ക് ആശ്വാസമായി സംഭാര വിതരണം നടത്തി. വികാരി റവ. ഫാ. പ്രസാദ് കാനപ്പിള്ളി, ഭാരവാഹികളായ എബി തട്ടാരുപറമ്പിൽ, ലിൻഡ വടക്കേടത്ത്, ലോയിഡ് പതിശ്ശേരി, ആൻസൻ കുരിശിങ്കൽ, റോയി കാട്ടുകണ്ടത്തിൽ, ബേണി നെറ്റോ നെട്ടേപ്പറമ്പിൽ, ജോസഫ് കളത്തിവീട്ടിൽ, ജോസി ഇത്തിപ്പറമ്പിൽ മറ്റു കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ സംഭാര വിതരണത്തിന് നേതൃത്വം നൽകി.

ബോൾഗാട്ടി ജംഗ്ഷന്‍

ഏപ്രിൽ 14- ാം തീയതി തകണ്ണീർപ്പന്തൽ ദിനങ്ങളുടെ ഭാഗമായി ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ BCC യും യുവജനങ്ങളും ചേർന്ന്
ബോൾഗാട്ടി ജംഗ്ഷനിൽ വഴിയാത്രക്കാർക്ക് സംഭാരം  നൽകി.

പൊറ്റക്കുഴി

KLCA പൊറ്റക്കുഴി യൂണിറ്റ് തണ്ണിമത്തന്‍ ജൂസും, മോരുംവെള്ളവും  5 ദിനങ്ങളില്‍ നല്‍കി. ലിറ്റില്‍ ഫ്‌ലവര്‍ ഇടവക വികാരി ഫാ. പാട്രിക് ഇലവുങ്കല്‍ ഉദ്ഘാടനംചെയ്തു.

പാലാരിവട്ടം

അമിതമായ ചൂടുള്ള ഈ കാലാവസ്ഥയിൽ വഴിയോര യാത്രക്കാർക്കായി തണ്ണീർ പന്തലുകൾ രൂപീകരിക്കണമെന്ന വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറ മ്പിലിൻ്റെ ആഹ്വനമനുസരിച്ച് പാലാരിവട്ടം സെൻ്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് KLCWA അംഗങ്ങൾ തമ്മനം ജംഗ്ഷനിൽ സംഭാരം വിതരണം ചെയ്തു. 45)-0 ഡിവിഷൻ കൗൺസിലർ തമ്മനം സക്കീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമിതി അസിസ്റ്റൻറ് ലീഡർ ജിൻസൺ തോട്ടാശേരി, KLCWA പ്രസിഡൻറ് പ്രൊഫ . ബീന പിജെ, വൈസ് പ്രസിഡൻ്റ് ശ്രീമതി ഷാ ലി ജോൺസൺ, സെക്രട്ടറി ശ്രീമതി മേരി ജോസഫ് എന്നിവർ സംസാരിച്ചു.

 

 

Share this:

Source URL: https://keralavani.com/%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf/