ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 7 രാജകീയ സ്വീകരണവും, ഡോ. എയ്ഞ്ചൽ മേരി മെത്രാപ്പൊലീത്തയുടെ സ്ഥാനത്യാഗവും.

Episode- 7

കൊച്ചി: 1933 സെപ്റ്റംബർ 9 ആം തീയതി ആസ്ഥാനനഗരമായ എറണാകുളത്ത് തിരിച്ചെത്തിയ ദിവ്യശ്രീ ജോസഫ് അട്ടിപ്പേറ്റി തിരുമേനിയെ സ്വീകരിക്കുവാനായി വരാപ്പുഴ അതിരൂപതയിലെ ജനങ്ങളും പട്ടാഭിഷേകകമ്മിറ്റിക്കാരും വിപുലമായ സജ്ജീകരണങ്ങൾ ചെയ്തിരുന്നു.

എറണാകുളത്ത് രാജകീയമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. എറണാകുളത്ത് ടാറ്റാ കമ്പനിക്കടുത്തുള്ള പഴയ റെയിൽവേ സ്റ്റേഷൻ മുതൽ അതിമെത്രാസന മന്ദിരം വരെ റോഡ് ഉടനീളം ആർച്ചുകളാലും തോരണങ്ങളാലും കുലവാഴകളിലും അലങ്കരിച്ചു. റോഡ് വെള്ളമണൽ വാരിവലിച്ച് മനോഹരമാക്കി.

രാജഭരണകാലമായിരുന്ന അന്ന്, പിതാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് എതിരേറ്റുകൊണ്ടുവരാനായി കൊച്ചി മഹാരാജാവ് ഇരട്ടക്കുതിരകളെ പൂട്ടിയ തന്റെ രാജകീയ രഥം തന്നെ അയച്ചുകൊടുത്തു. വരാപ്പുഴ അതിരൂപതയ്ക്കും അട്ടിപ്പേറ്റിപിതാവിനും രാജകുടുംബവുമായുള്ള ഊഷ്മള സ്നേഹബന്ധമാണ് ഇതിന് രാജാവിനെ പ്രേരിപ്പിച്ചത്.

അഭിഷിക്തനായ തിരിച്ചെത്തിയ അട്ടിപ്പേറ്റിപിതാവിനെ അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ എയ്ഞ്ചൽ മേരി പിതാവ് തന്റെ വികാരി ജനറലായി നിയമിച്ചു. ഏതാനും മാസങ്ങൾക്കുശേഷം എയ്ഞ്ചൽ മേരി പിതാവ് അനാരോഗ്യംമൂലം അതിരൂപതാദ്ധൃക്ഷ സ്ഥാനം രാജിവെക്കുകയും പരിശുദ്ധ സിംഹാസനം അത് സ്വീകരിക്കുകയും അട്ടിപ്പേറ്റി പിതാവിനെ അതിരൂപതാധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് വരികയും ചെയ്തു.

അതനുസരിച്ച് 1934 ഡിസംബർ 21ന് എറണാകുളത്ത് സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ വെച്ച് അറുപതിൽപരം വൈദികരുടെയും വിജയപുരം മെത്രാൻ തിരുമനസ്സിന്റെയും അനേകം ജനങ്ങളുടെയും സാന്നിധ്യത്തിൽ വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ മെത്രാപ്പോലീത്തയും, ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയും ആയി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി സ്ഥാനാരോഹണം ചെയ്തു.

അതിരൂപതാംഗങ്ങളുടെ അനേകകാലത്തെ പ്രാർത്ഥനയുടെയും പ്രതീക്ഷയുടെയും ഫലം ദർശിച്ച പ്രസ്തുതദിനം എന്നെന്നും അനുസ്മരിക്കപ്പെടുന്നതാണ്. സ്ഥാനാരോഹണവസരത്തിൽ ‘എല്ലാവരെയും നേടുന്നതിനും എല്ലാവരെയും രക്ഷിക്കുന്നതിനും എല്ലാവർക്കും എല്ലാമായിത്തീർന്നു’ (Omni bus, omnia cactus sum, ut omnes facerem salvos) എന്നുള്ള തന്റെ മുദ്രാവാക്യം അട്ടിപ്പേറ്റി മെത്രാപ്പോലീത്ത പ്രസംഗത്തിൽ അരുൾ ചെയ്തു.

സ്ഥാനത്യാഗം ചെയ്ത എയ്ഞ്ചൽ മേരി പിതാവ് 1935 മാർച്ച് 25 നു സ്വദേശമായ സ്പെയിനിലേക്ക് തിരിച്ചുപോയി. 1935 ജൂലൈ 25 നു മെത്രാപ്പോലീത്തയുടെ സ്ഥാന ചിഹ്നമായ പാലിയം തിരുവസ്ത്രം പരിശുദ്ധ പിതാവിന്റെ പ്രതിനിധി എറണാകുളത്ത് സെന്റ് ഫ്രാൻസിസ് അസ്സീസി ഭദ്രാസന ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവിനെ അണിയിക്കുകയും ചെയ്തു.

 

തുടരും…

അട്ടിപ്പേറ്റി മെത്രാപ്പോലീത്തയും സാമൂഹ്യപ്രവർത്തനങ്ങളും.(Next)

Compiled by Fr. Koshy Mathew

References: 

Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
Kalathiveetil, Raphael. “Archbishop Joseph Attipetty: Varapuzha Athirupathayudae Puthuyuga Shilpi.”
Archbishop Joseph Attipetty Daivadasa Prakhyabhana Smarinika 7, no. 1(2020).50.

 


Related Articles

ദൈവം തൻെറ പുത്രനു നല്കിയ നാമമേത് ? ‘യേശു’ എന്നോ ‘യഷുഅ’ എന്നോ?

ത്രീത്വത്തിലെ രണ്ടാമത്തെ ആളായ ക്രിസ്തുവിനെ മലയാളികൾ ‘യേശു’ എന്ന് വിളിക്കുന്നത്‌ തെറ്റാണെന്നും, ഹെബ്രായ വാക്കായ ‘യഷുഅ’ എന്ന് തന്നെ വിളിക്കണം എന്ന് നിഷ്കർഷിക്കുന്ന പഠനങ്ങൾ നിരവധിയാണ്. എന്താണ്

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം -3, പ്രൊപ്പഗാന്താ വിദ്യാർത്ഥി

പ്രൊപ്പഗാന്താ വിദ്യാർത്ഥി- Episode 3 വിശ്വവിഖ്യാതമായ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ ഏഴു വർഷം നീണ്ട അദ്ധ്യായനത്തെ തുടർന്ന് തത്വശാസ്ത്രത്തിൽ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തിൽ എസ്.ടി.ഡിയും ജോസഫ് അട്ടിപ്പേറ്റി സ്വന്തമാക്കി.

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത ഭാഗം- 2 :ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും

ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും: Episode 2 1920 ൽ ബി.എ ക്ലാസിലെ പഠനം പൂർത്തിയായതോടെ ജോസഫിന്റെ അദ്ധ്യായനശ്രദ്ധ സർവ്വോൽകൃഷ്ടമായ വൈദിക ജീവിതത്തിലേക്ക് തിരിഞ്ഞു. ജോസഫ് അട്ടിപ്പേറ്റിക്ക് ദൈവവിളിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<