നന്മപ്രവൃത്തികൾ ക്രിസ്തുവിന്റെ നറുമണം പരത്തുന്നു: ഫ്രാൻസിസ് പാപ്പാ

നന്മപ്രവൃത്തികൾ

ക്രിസ്തുവിന്റെ

നറുമണം പരത്തുന്നു:

ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാൻ സിറ്റി :  വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം നാല്പത്തിനാലാം തിരുവചനത്തിൽ യേശു ഓർമ്മിപ്പിക്കുന്ന വചനമാണ് നല്ല ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുക എന്നത്. ഇത് മാനുഷികജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വചനമാണ്. കാരണം മനുഷ്യജീവിതത്തെ ഈ പ്രകൃതിയോട് ഉപമിച്ചുകൊണ്ട് ഏതു സാധാരണക്കാരനും മനസിലാകത്തക്കവിധത്തിലാണ് ഈ വചനം യേശു  ഉദ്ധരിക്കുന്നത്.  മാർച്ചുമാസം പതിനാലാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ കുറിച്ച സന്ദേശവും  യേശുവിന്റെ ഈ വചനത്തോട് ചേർത്തുവച്ചാണ് കുറിച്ചിരിക്കുന്നത്. നല്ലഫലം കായ്ക്കുന്ന നല്ല വൃക്ഷത്തെ പോലെ, നന്മപ്രവൃത്തികൾ നിറഞ്ഞ ഏതൊരു ജീവിതവും പ്രകാശപൂരിതവും,ലോകത്തിൽ ക്രിസ്തുവിന്റെ നറുമണം വഹിക്കുന്നവരുമാണെന്ന് പാപ്പാ കുറിച്ചു.


Related Articles

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.   ബ്രസീലിലെ ക്രിസ്തുവിന്റെ രൂപം ചുവന്ന വെളിച്ചത്തിൽ വത്തിക്കാന്‍ : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല ഇറാഖിൽനിന്നും മടങ്ങിയെത്തിയ ശേഷം പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : വത്തിക്കാൻ : മാർച്ച് 10 ബുധാനാഴ്ചത്തെ പൊതുകൂടിക്കാഴ്ച

Fr. Rayappan Appointed as New Bishop of Salem

Fr. Rayappan Appointed as New Bishop of Salem Bangalore 31 May 2021 (CCBI): His Holiness Pope Francis has appointed Rev.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<