നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..

by admin | July 5, 2023 7:25 am

 

 

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.

 

കൊച്ചി :  നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ കടൽഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം പള്ളി വികാരി ഫ. ഡെന്നി പെരിങ്ങോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീര സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ വൈപ്പിൻ – മുനമ്പം റോഡ് ഇന്ന് രാവിലെ 8 മണിക് ഉപരോധിച്ചു.

വർഷങ്ങളായി മാറിമാറിവരുന്ന സർക്കാരുകൾ നായരമ്പലം കടൽതീരത്തെ അവഗണിക്കുകയാണ്‌. കാലവർഷം തുടങ്ങിയതോടെ കടലാക്രമണം പതിവിലും രൂക്ഷമായ സാഹചര്യത്തിൽ കടൽക്ഷോഭത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം ചെല്ലാനം മോഡൽ കടൽ ഭിത്തി നിർമ്മാണം ആണെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിനും സർക്കാർ ഓഫീസുകളിലും അപേക്ഷ സമർപ്പിച്ചു എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത തുകൊണ്ടാണ് തങ്ങൾ സമരമുറകളുമായി റോഡിൽ ഇറങ്ങിയതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട്  ഫാ.ഡെന്നി പെരിങ്ങോട്ട് പറഞ്ഞു.

മഴക്കാലം വരുമ്പോൾ പ്രായപൂർത്തിയായ പെണ്മക്കളെയും പ്രായമായവരെയും കൊണ്ട് ക്യാമ്പിൽ പോകുന്ന പതിവാണ് 20 വർഷങ്ങളായി ഇവിടെ നടക്കുന്നത്. ഒരുമാസം കഴിയുമ്പോൾ പിന്നെ ഈ നാട്ടുകാർക്ക്. അവഗണനയാണ്, അഭയാർഥികളെപ്പോലെ ജീവിക്കേണ്ട അവസ്ഥയാണ്. ഇതിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താൻ ഒരു ഭരണകൂടത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. പുലിമുട്ടും കടൽ ഭിത്തിയും പുന സ്ഥാപിക്കാം എന്ന ഒരു ഉറപ്പ് ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നതു വരെ ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇതാരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടി ഉള്ളതല്ലെന്നും കടലോരവാസികൾക്ക് സമാധാനമായി ജീവിക്കാൻ വേണ്ടിയാണ് എന്നും,, രാഷ്ട്രീയ- മത-വർഗ്ഗ ഭേദമന്യേയാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്നും ഫാ. ഡെന്നി  ഉദ്ഘാടനപ്രസംഗത്തിൽ പറയുകയുണ്ടായി…

Share this:

Source URL: https://keralavani.com/%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8/