പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”

പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”

 

വത്തിക്കാൻ : ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാ൯ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് പുരോഹിതരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ഭാവിയിലെ അവരുടെ അജപാലനത്തെക്കുറിച്ചും അവരുടെ സമൂഹത്തിന്റെ ജീവിതസാക്ഷ്യത്തെക്കുറിച്ചുമാണ് പ്രധാനമായും പാപ്പാ സംസാരിച്ചത്. “ആടുകളുടെ മണമുള്ള ഇടയന്മാരായിരിക്കാൻ” ഫ്രാൻസിസ് പാപ്പാ അവരെ ആഹ്വാനം ചെയ്തു.

“ആടുകളുടെ ഗന്ധം”: 

വിവിധ റോമൻ സർവ്വകലാശാലകളിൽ നിങ്ങൾ നടത്തുന്ന പഠനങ്ങൾ ഇടയന്മാരെന്ന നിലയിൽ ഭാവിയിലെ ചുമതലകൾക്കായി നിങ്ങളെ സജ്ജരാക്കുകയും സന്തോഷത്തിന്റെ സുവിശേഷം ആഘോഷിക്കാൻ നിങ്ങളെ ക്ഷണിക്കുന്ന ആ യാഥാർത്ഥ്യത്തെ നന്നായി വിലമതിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു” എന്ന് പാപ്പാ വ്യക്തമാക്കി. അവർ പ്രവർത്തിക്കുന്ന ഇടങ്ങളെയോ, അവരുടെ സംരക്ഷണത്തിനേൽപ്പിച്ച ജനങ്ങളെയോ പരിഗണിക്കാതെ പഠിച്ച സിദ്ധാന്തങ്ങൾ പ്രയോഗിക്കരുതെന്ന് പാപ്പാ അവരെ ഉപദേശിച്ചു. “നിങ്ങൾ ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകാൻ ഞാൻ ആഗ്രഹിക്കുന്നു”, എന്ന് ഒരിക്കൽ തന്റെ പ്രഭാഷണത്തിൽ പറഞ്ഞ വാക്കുകളെ പുനരുദ്ധരിച്ച് കൊണ്ടാണ് പാപ്പാ അവരോടു സംസാരിച്ചത്.

ഇടയന്മാർ “അവരുടെ ജനങ്ങളുമായി ജീവിക്കാനും, ചിരിക്കാനും, കരയാനും, ഒറ്റ വാക്കിൽ പറഞ്ഞാൽ, അവരുമായി ആശയവിനിമയം നടത്താനും” പ്രാപ്തിയുള്ളവരായിരിക്കണം.. ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന പുരോഹിതർ ഇടയന്മാരല്ല. അവർ അൽമാരായിരിക്കുന്നതാണ് നല്ലതെന്ന് പാപ്പാ പറഞ്ഞു. ദൈവമാണ് ഒരു പുരോഹിതനെ തിരഞ്ഞെടുത്തത് എന്നതിനാൽ അവ൯ ദൈവജനത്തിനിടയിൽ ഒരു ഇടയനായിരിക്കണം .

സമൂഹ ജീവിതം : 

സമൂഹ ജീവിതത്തെ കുറിച്ച് അവരെ ഉപദേശിച്ച് കൊണ്ട് വ്യക്തിമാഹാത്മ്യം, സ്വയംപ്രമാണിത്വം, നിസ്സംഗത എന്നിവയാണ് സമൂഹ ജീവിതത്തിന്റെ വെല്ലുവിളികളെന്ന് പറഞ്ഞുകൊണ്ട് “ചെറിയ സംഘങ്ങൾ സൃഷ്ടിച്ച് ഉൾവലിയുന്നതിനും, ഒറ്റപ്പെടുന്നതിനും, മറ്റുള്ളവരെ വിമർശിക്കുന്നതിനും, മോശമായി സംസാരിക്കുന്നതിനും, സ്വയം ശ്രേഷ്ഠനും ബുദ്ധിമാനുനാണെന്ന് വിശ്വസിക്കാനുമുള്ള” പ്രലോഭനങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ അവർക്കു മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പരദൂഷണവും, കുറ്റംപറച്ചിലും മറ്റുള്ളവരെ കുറച്ചു കാട്ടലും ഒഴിവാക്കി ദൈവത്തിന്റെ കരുണയെ നോക്കാനും ചിന്തിക്കാനും അപരനെ ഒരു ദാനമായി സ്വാഗതം ചെയ്യാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. സത്യത്തിലും, ആത്മാർഥമായ ബന്ധങ്ങളിലും, പ്രാർത്ഥനയിലും ജീവിച്ചാൽ നമുക്ക് സന്തോഷവും ആർദ്രതയും ശ്വസിക്കുന്ന ഒരു സമൂഹം രൂപപ്പെടുത്താൻ കഴിയുമെന്നും പാപ്പാ അവരോടു പറഞ്ഞു.

സന്തോഷത്തോടും പ്രാർത്ഥനയോടും കൂടി പങ്കുവയ്ക്കുന്ന ഒരു സമൂഹ ജീവിതം പ്രോത്സാഹിപ്പിച്ച പാപ്പാ ഒരു വൈദികൻ സുവിശേഷത്തിന്റെ വെളിച്ചത്തിൽ അവനു ചുറ്റും ദൈവത്തിന്റെ രുചിപകരുകയും ചഞ്ചലഹൃദയങ്ങൾക്ക് പ്രത്യാശ പകരുകയും ചെയ്യുന്നുവെന്നും അവരുടെ സമൂഹം സന്ദർശിക്കുന്നവർക്ക് സുവിശേഷ മൂല്യങ്ങൾ പകർന്നു കൊടുക്കാനും ദൈവസ്നേഹത്തിന്റെ വിശ്വസ്ഥതയും അവന്റെ സാമിപ്യവുമനുഭവിക്കാനും ഇടയാക്കുന്നു എന്നും അവരോട് പറഞ്ഞു..

വിശുദ്ധ യൗസേപ്പിതാവ് :

വിശ്വസ്തതയുടെയും ദൈവികപദ്ധതിയിൽ വിശ്വസിച്ചുള്ള വിട്ടുകൊടുക്കലിന്റെയും മാതൃകയുടെ മുഖം വിശുദ്ധ യൗസേപ്പിൽ കണ്ടെത്താനും ദൈവത്തിലുള്ള വിശ്വാസമെന്നാൽ നമ്മുടെ ഭയങ്ങളിലൂടെയും, ബലഹീനതകളിലൂടെയും അവനു പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയാണെന്നു വിശുദ്ധ യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുകയാണെന്നും പാപ്പാ സൂചിപ്പിച്ചു.

            നമ്മുടെ ബലഹീനതകൾ “കർത്താവുമായി കണ്ടുമുട്ടാനുള്ള ആദ്ധ്യാത്മികവിദ്യയുടെ ഇടമാ”ണെന്നു പറഞ്ഞ പാപ്പാ തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന “ബലഹീനനായ വൈദികൻ” അവയെ കുറിച്ച് കർത്താവിനോട് സംസാരിക്കുമ്പോൾ നന്നായി വരുമെന്നും എന്നാൽ “സൂപ്പർമാൻ”മാരായ പുരോഹിതർ ദൗർഭാഗ്യത്തിൽ ചെന്നെത്തുമെന്നും ഓർമ്മിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം നമ്മളും വിളിക്കപ്പെട്ടിട്ടിരിക്കുന്നതു അംഗീകരിക്കലിന്റെയും ആർദ്രതയുടെയും എളിമയാർന്ന പ്രവർത്തിയുടെയും അനുഭവത്തിലേക്ക് മടങ്ങാനുമാണ്, പാപ്പാ കൂട്ടിച്ചേർത്തു.

സന്തോഷവും നർമ്മബോധവും :

 

കൂടുതൽ സാഹോദര്യവും ഐക്യമത്യവുമുള്ള ഒരു ലോകത്തിന്റെ സേവനത്തിനായി സഭയെ പടുതുയർത്താൻ ഫ്രഞ്ച്കാരായ യുവ പുരോഹിതരോടു പാപ്പാ ആഹ്വാനം ചെയ്തു. അപകടങ്ങളിലും ധൈര്യം കൈവിടാതെ മുന്നോട്ടു പോകാനും ക്രിസ്തുവിനോടൊപ്പം അവർക്ക് സന്തോഷത്തിന്റെ അപ്പോസ്തലന്മാരാകാനും കഴിയുമെന്നും അവരുടെ സഹോദരീസഹോദരന്മാരെയും സഭയെയും സേവിക്കുന്നതിൽ നന്ദിയുള്ളവരാകാൻ കഴിയുമെന്നും പാപ്പാ അവർക്കു ഉറപ്പു നൽകി.

                  ഈ സന്തോഷം നർമ്മബോധത്തോടുകൂടിയായിരിക്കണമെന്നും നർമ്മബോധം ഇല്ലാത്ത പുരോഹിതനെ ആരും ഇഷ്ടപ്പെടുകയില്ലെന്നും അങ്ങനെയുള്ളവരിൽ എന്തോ കുറവുന്നുണ്ടെന്നും പാപ്പാ പറഞ്ഞു . “മറ്റുള്ളവരെ നോക്കി ചിരിക്കുകയും മറ്റുള്ളവരെയും സ്വയവും സ്വന്തം നിഴലിനെയും നോക്കി ചിരിക്കുന്ന വൈദീകരെ അനുകരിക്കാൻ ആവശ്യപ്പെട്ട പാപ്പാ “നർമ്മബോധം വിശുദ്ധിയുടെ തന്നെ ഒരു സ്വാഭാവ വിശേഷമാണെന്നും” ആനന്ദിച്ചാഹ്ളാദിക്കുവി൯ എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തെ ഉദ്ധരിച്ചു കൊണ്ട് അവരെ ഓർമ്മിപ്പിച്ചു. അവർ അഭിഷിക്തരായിരിക്കുന്നതു സന്തോഷത്തിന്റെ തൈലം കൊണ്ടാണെന്നും അവർ സന്തോഷത്തിന്റെ തൈലത്താൽ മറ്റുള്ളവരെയും അഭിഷേകം ചെയ്യേണ്ടവരാണെന്നും അവരുടെ പൗരോഹിത്യ സ്വീകരണത്തെ അനുസ്മരിപ്പിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ക്രിസ്തുവിൽ വേരൂന്നിയാൽ മാത്രമേ ഹൃദയങ്ങൾ നേടാൻ തക്കതായ സന്തോഷത്തിന്റെ അനുഭവം അവർക്കുണ്ടാകുകയുള്ളുവെന്നും അവരുടെ കാലഘട്ടത്തിന്റെ പ്രേക്ഷിതർ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങളുടെ ഉറവിടം വൈദീകമായ സന്തോഷമാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

കൃതജ്ഞത : 

ദൈവത്തോടുള്ള കൃതജ്ഞത അവരിൽ വളർത്തിയെടുക്കേണ്ട മറ്റൊരു പുണ്യമാണെന്നും അവരുടെ കുറവുകളോടും, ബലഹീനതകളോടും കഷ്ടതകളോടും കൂടെ ആയിരിക്കുമ്പോഴും അവർക്കു വിശ്വാസം പകരുന്ന സ്നേഹനിർഭരമായ ഒരു നോട്ടം അവരുടെ മേൽ എപ്പോഴും ഉണ്ടെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. കൃതജ്ഞത “എപ്പോഴും ഒരു ശക്തിയാർന്ന ഒരു ആയുധമാണെ”ന്നും അത് നമ്മുടെ നിരുത്സാഹതയുടെ നിമിഷങ്ങളിലും ഏകാന്തതയിലും പരീക്ഷണങ്ങളിലും പ്രത്യാശയുടെ ജ്വാല നമ്മിൽ തെളിച്ചു നിലനിർത്താൻ ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു


Related Articles

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :  

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ:   വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ

2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..

2024 -ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..   വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<