പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ജീവിതം: ഫ്രാൻസിസ് പാപ്പാ

പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ

ജീവിതം:  ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാന്‍ : പീഡനങ്ങൾക്കിരയായ സ്ത്രീകൾക്കും, ചൂഷണവിധേയരായ കുട്ടികൾക്കും, പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും നൽകുന്ന സേവനങ്ങൾക്ക് ആർക്കേ (Arché) സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ.

വത്തിക്കാനിൽ വച്ച് ആർക്കേ എന്ന സംഘടനാ പ്രവർത്തകരോട് സംസാരിക്കവെ, വിവിധ രീതികളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി അവർ നൽകുന്ന സേവനത്തെ അഭിനന്ദിച്ച പാപ്പാ, അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുവാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.

സംഘടനയുടെ പേരിനെക്കുറിച്ച് സംസാരിക്കവേ,ആർക്കേ എന്നത് ആദ്യം ഉണ്ടായിരുന്നത് എന്നാണ് സൂചിപ്പിക്കുന്നതെന്നും, ആദിയിൽ ഉണ്ടായിരുന്നത് ദൈവസ്നേഹമായിരുന്നു എന്നും, ജീവനായതും, മനോഹരവും നല്ലതും സത്യവുമായ എല്ലാം സ്നേഹം തന്നെയായ ദൈവത്തിൽനിന്നാണ് വരുന്നത് എന്നും പാപ്പാ പറഞ്ഞു.

പലവിധ പീഢനങ്ങളിൽനിന്നും രക്ഷപെട്ട അമ്മമാരെയും, കുട്ടികളെയും, ശാരീരികമായ വലിയ ദുരുപയോഗങ്ങളുടെ അനുഭവങ്ങളിലൂടെ കടന്നുവന്ന അഭയാർത്ഥികളായ സ്ത്രീകളെയും സഹായിക്കുകയും, അവർക്ക് അഭയമേകുകയും ചെയ്യന്ന സംഘടനാപ്രവർത്തകർക്ക് പാപ്പാ നന്ദി പറഞ്ഞു. ഈ സംഘടനാ, അവിടെ സ്വീകരിക്കപ്പെടുന്ന ആളുകൾക്ക് പ്രതീക്ഷയുടെ അടയാളമാണെന്നും, എന്നാൽ അവർക്ക് മാത്രമല്ല, പാവങ്ങൾക്കുവേണ്ടിയും പാവങ്ങളോടൊപ്പവും ജീവിതം പങ്കിടുന്ന സംഘടനാ പ്രവർത്തകർക്കും, സന്നദ്ധപ്രവർത്തകർക്കും, അവിടെ സേവനം ചെയ്യുന്ന എല്ലാ യുവജനങ്ങൾക്കും, ദമ്പതികൾക്കും ഇത് ജീവിതത്തിൽ പ്രതീക്ഷയുടെ അടയാളമാകുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 

സെപ്തംബർ മൂന്നാംതീയതി ആർക്കേ സംഘടനാ റോമിൽ ആരംഭിക്കുവാൻ പോകുന്ന ഭവനത്തിന് എല്ലാ നന്മകളും നേർന്ന പാപ്പാ, അത്, അടുപ്പവും ആർദ്രതയും, അനുകമ്പയും നിറഞ്ഞ, ദൈവികമായ ശൈലിയിൽ ജീവിക്കുവാൻ സാധിക്കുന്ന ഒരിടമായിരിക്കട്ടെ എന്നും ആശംസിച്ചു. ഇതുപോലുള്ള സ്ഥാപനങ്ങൾ ഇപ്പോഴും മനുഷ്യരുടെ സേവനത്തിനുവേണ്ടിയുള്ളതായി തുടരട്ടെ എന്നും, ഒരിക്കലും മനുഷ്യർ സ്ഥാപനങ്ങളുടെ സേവനത്തിനുവേണ്ടി ഉള്ളവരായിത്തീരത്തായിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശുദ്ധാത്മാവ് നിങ്ങളിൽ സുവിശേഷത്തിന്റെ സന്തോഷം എപ്പോഴും പുതിയതായി മാറ്റട്ടെ എന്നും പരിശുദ്ധ അമ്മ നിങ്ങളെ സംരക്ഷിക്കട്ടെ എന്നും ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.

1991-ൽ വടക്കേ ഇറ്റലിയിലെ മിലാൻ നഗരത്തിൽ ഫാദർ ജ്യുസെപ്പേ ബെത്തോണിയാണ് (Giuseppe Bettoni) ആർക്കേ എന്ന സംഘടനയ്ക്ക് ജന്മം നൽകിയത്. വളർന്നുവന്നിരുന്ന വലിയ എയ്ഡ്സ് പ്രതിസന്ധിയിൽ, രോഗികളായ കുട്ടികൾക്കുള്ള പരിചരണത്തിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ, ദുർബലരായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുകയും, അവർക്ക് വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ഇറ്റലിയിലെ വിവിധയിടങ്ങളിൽ ഈ സംഘടനാ പ്രവർത്തിച്ചു വരുന്നു.


Related Articles

പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്.

പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്!   വത്തിക്കാൻ സിറ്റി :  റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല ഇറാഖിൽനിന്നും മടങ്ങിയെത്തിയ ശേഷം പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : വത്തിക്കാൻ : മാർച്ച് 10 ബുധാനാഴ്ചത്തെ പൊതുകൂടിക്കാഴ്ച

പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ

പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ     വത്തിക്കാന്‍ :  വളരെ ചിന്താവഹമായ ഒരു വചന പ്രഘോഷണത്തിലൂടെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിൽ ആരാധനാ ക്രമത്തിലെ സുവിശേഷ ഭാഗത്തിൽ നിന്നെടുത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<