പെരുമാനൂർ അംബികാപുരം ഇടവകാംഗങ്ങൾ ഷിപ്പ് യാർഡിനുള്ളിൽ വീണ്ടുമെത്തി

by admin | June 1, 2023 7:16 am

പെരുമാനൂർ അംബികാപുരം

ഇടവകാംഗങ്ങൾ ഷിപ്പ്

യാർഡിനുള്ളിൽ വീണ്ടുമെത്തി

 

കൊച്ചി  : കൊച്ചി കപ്പശാലയ്ക്ക് വേണ്ടി വിട്ടുകൊടുത്ത പള്ളിയും സിമിത്തെരിയും സ്ഥിതി ചെയ്തിരുന്ന സ്ഥലം ഒന്നുകൂടി കാണുവാൻ പെരുമാനൂർ അംബികാപുരം ഇടവകാംഗങ്ങൾ ഷിപ്പ് യാർഡിനുള്ളിൽ വീണ്ടുമെത്തി. കൊച്ചി കപ്പൽശാലയും അംബികാപുരം പള്ളിയും സുവർണ ജൂബിലി ആഘോഷിക്കു
കയാണ്. കപ്പൽശാലയ്ക്കകത്തു ഉണ്ടായിരുന്ന വരവുകാട്ട് പള്ളി പനമ്പിള്ളി നാഗറിലേക്ക് മാറ്റി സ്ഥാപിച്ചതാണ് അംബികാപുരം പള്ളി. സിമിതേരിയിൽ നിന്നും ഭൗതികാവശിഷ്ടങ്ങൾ പെട്ടികളിലാക്കി അംബികപുരത്തെക്ക് കൊണ്ടുവരികയായിരുന്നു. നാൽപ്പതോളം വരുന്ന പഴയ തലമുറ പള്ളിയും സിമിത്തേരിയും സ്ഥിതി ചെയ്തിരുന്ന മണ്ണിൽ വന്നു ഓർമ്മകൾ പങ്കു വച്ചു. അന്നത്തെ ജീവിതസാഹചര്യങ്ങളും പള്ളിയും സിമിതേരിയും വിട്ടു നൽകിയപ്പോഴുണ്ടായമാനസിക വിഷമങ്ങളും അവർ പങ്കു വച്ചു. വന്നതിൽ രണ്ടുപേർ ഷിപ്യാർഡിൽ ജോലി ചെയ്തു റിട്ടയർ ചെയ്ത ആളുകൾ ആയിരുന്നു. അന്നു വേദനയോടെയാണ് ഈ മണ്ണിൽ നിന്നും വീടുകളും തൊഴിലിടങ്ങളും പള്ളിയും പള്ളിക്കൂടവുംസിമിത്തേരിയും വിട്ടുകൊടുത്തു ഇറങ്ങിപ്പോയതെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ടെന്ന് വികാരി ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ പറഞ്ഞു. ഇന്ത്യയുടെ അഭിമാന സ്ഥാപനമായി കൊച്ചി കപ്പൽശാല തല ഉയർത്തി നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ മുൻതലമുറയെ നന്ദിയോടെ ഓർക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിനാൻസ് ഡയറക്ടർ ജോസ് വി ജെ ഷിപ് യാർഡിന്റെ ഉപഹാരം ഇടവക വികാരിക്ക് കൈമാറി.
അംബികാപുരം പള്ളിയുടെ ജൂബിലി ഉപഹാരം ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ ഫിനാൻസ് ഡയറക്ടർ ജോസിന് സമ്മാനിച്ചു. ലിയോനാർഡ് ജോൺ ചക്കാലക്കൽ, ഫാ. സെബി വിക്ടർ, ജെയിംസ് അഗസ്റ്റിൻ, ആന്റണി ഈരത്തറ എന്നിവർ നേതൃത്വം നൽകി. കൊച്ചി കപ്പൽശാല എന്നും നന്ദിയോടെ ഓർക്കുന്ന പേരാണ് പെരുമാനൂർ ഇടവക എന്ന് കപ്പൽ ശാല ഫിനാൻസ് ഡയറക്ടർ ജോസ് പറഞ്ഞു. ഈ ഇടവക ജനങ്ങൾ സിമിത്തേരി മാറ്റി സ്ഥാപിക്കാൻ തയ്യാറായതാണ് കപ്പൽ ശാലയുടെ നിർമാണം എളുപ്പത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

12.05.23

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b5%bc-%e0%b4%85%e0%b4%82%e0%b4%ac%e0%b4%bf%e0%b4%95%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%87%e0%b4%9f%e0%b4%b5/