ഫൊറോന സിനഡൽ ടീം രൂപീകരിച്ചു

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു.

കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ. ജോസ് പടിയാരംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ മരിയ സദനിൽ വച്ച് ചേർന്ന യോഗത്തിൽ നടന്നു. ഒന്നാം ഫൊറോനയിലെ ഇടവകകളിലെ ബഹു. വികാരിയച്ചൻമാരും കൊച്ചച്ചൻമാരും സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇടവകകളിലെ BCC കേന്ദ്രസമിതി ലീഡർമാരും പാരിഷ്കൗൺസിൽ സെക്രട്ടറിമാരും മറ്റു പ്രതിനിധികളും ഒന്നാം ഫൊറോനയിൽ നിന്നുള്ള അതിരൂപതാ സിനഡ് ടീമംഗങ്ങളും പങ്കെടുത്തു.

ഫെറോന സെക്രട്ടറി Rev . Fr . എഡിസൺ ജോസഫ് വില്ലനശ്ശേരി സ്വാഗതം ആശംസിച്ച യോഗത്തിൽ ഫൊറോനവികാരി Very Rev. Msgr. ജോസ് പടിയാരംപറമ്പിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു. അതിരൂപത സിനഡ് കോർഡിനേറ്റർ Rev. Sr. ഷൈൻ ബ്രിജിറ്റ് CSST സിനഡിനെക്കുറിച്ചും അതിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ് നയിക്കുകയും സിനഡ് കോർഡിനേറ്റർ Rev. Fr. ജോബ് വാഴക്കൂട്ടത്തിൽ കുടുംബതല, BCC-തല , ഇടവകതല, ഫെറോനാതല സിനഡുകൾ ക്രമീകരിക്കപ്പെടേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയും അതിനായ് തയ്യാറാക്കിയ മാർഗ്ഗരേഖകൾ നൽകുകയും ചെയ്തു. തുടർന്ന്, ബഹു. ഫൊറോന വികാരി രക്ഷാധികാരിയായും ശ്രീ വിജയ് കണിക്കൽ ജനറൽ കൺവീനറായും ഒന്നാം ഫെറോനാ സിനഡ് ടീം രൂപീകരിക്കുകയും സിനഡിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാൻ വേണ്ടുന്ന പ്രാരംഭനടപടികൾ ആരംഭിക്കുകയും ചെയ്തു.

ജോയിന്റ് കൺവീനർമാർ:

ലാലു കടവന്ത്ര,
അഡ്വ. എൽസി ജോർജ് വല്ലാർപാടം
ശ്രീമതി ജൂഡി ഗൊൺസാൽവസ് ബോൾഗാട്ടി.

എക്സിക്യട്ടിവ് അംഗങ്ങൾ:

ശ്രീ N. V. ജോസഫ് മതബോധന വിഭാഗം
ശ്രീ സിജോ കത്തീഡ്രൽ
ശ്രീ P. S. ആന്റണി വല്ലാർപാടം
ശ്രീ സൈറസ് റോഡ്രിഗസ് ഇൻഫന്റ് ജീസസ്
ശീമതി ജാനി പെരുമാനൂർ

അതിരൂപതാ ശുശ്രൂഷ സമിതികളുടേയും കമ്മീഷനുകളുടേയും ജനറൽ കോഡിനേറ്റർ റവ. ഫാ. പോൾസൺ സിമേന്തി കൃതജ്ഞതയർപ്പിച്ച യോഗം വൈകിട്ട് 5:30-ന് സമാപിച്ചു.


Related Articles

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി …

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി

റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.

റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.   കേരള ക്രിക്കറ്റ്

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി.   കൊച്ചി : ജാതി സെൻസസ് നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ച് കേരളത്തിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<