ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി

ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി-ഇന്ത്യ മുഴുവൻ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങൾ

ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവുപ്രകാരം ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ അധികാരികളിൽ നിന്ന് NOC ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ചു. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പൊതു അഭിപ്രായങ്ങൾക്കായി സമർപ്പിക്കുകയും അപ്രകാരം ലഭിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ച് 01.06.19 മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നു. നാളിതുവരെ ഭൂഗർഭ ജല അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് പകരം ഇനിമുതൽ
ഇന്ത്യയെമ്പാടും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ആണ് നടപ്പിൽ വരിക. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇളവ് നൽകിയിരിക്കുന്ന ഉപയോഗങ്ങൾക്ക് അല്ലാത്ത എല്ലാ ഉപയോഗങ്ങൾക്കും NOC വാങ്ങേണ്ടതുണ്ട്. ഉപയോഗിക്കുന്ന ജലത്തിന് അനുസൃതമായി ഫീസ് കൊടുക്കണം.

NOC ഇളവ് നൽകിയിട്ടുള്ളത്

ബക്കറ്റും കയറും ഉപയോഗിച്ച് ജലം എടുക്കുക, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പമ്പുകൾ, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ തുകൽ ബക്കറ്റ് മുതലായവയ്ക്ക് NOC വേണ്ട.

ഒരു കിണറിൽ നിന്ന് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒരു ഡയാമീറ്ററിൽ അധികം വലിപ്പമില്ലാത്ത പൈപ്പ് വഴി വെള്ളമെടുക്കുന്നതിന് NOC വേണ്ട.

കാർഷിക ആവശ്യങ്ങൾക്ക്
NOC വേണ്ട.

പ്രവർത്തനനിരതമായതും സംഘടിച്ചു കൊണ്ടിരിക്കുന്നതുമായ സൈനിക ആവശ്യങ്ങൾക്ക്
NOC വേണ്ട.

വസ്തുതാപരമായ കാര്യങ്ങളുടെ സമർപ്പങ്ങൾക്ക് അനുസരിച്ച് സേനയുടെയും സർക്കാർ കുടിവെള്ള വിതരണ സംവിധാനങ്ങളുടെയും ആവശ്യത്തിന് ഇളവ് ലഭിക്കാം.

കുടിക്കാനും ഗാർഹിക ഉപയോഗത്തിനും

കുടിക്കാനും കാർഷിക ഉപയോഗത്തിനുമുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രദേശത്ത് സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യത്തിന് വെള്ളം കൊടുക്കാൻ ആകുന്നില്ല എന്ന കാര്യം കൂടി പരിഗണിച്ച് മാത്രമേ NOC അനുവദിക്കുകയുള്ളൂ.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<