മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്

മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ

സമ്മേളനങ്ങൾ ജൂൺ നാലിന്.

കൊച്ചി : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ (കെഎൽസിഎ) നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ജൂൺ നാലിന് ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും.

ഇപ്പോൾ തുടരുന്ന സംഘർഷത്തിന്റെ മറവിൽ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാലയങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ നടപടികൾ ഉണ്ടാവണം എന്നും പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.


Related Articles

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.   കളമശ്ശേരി : വരാപ്പുഴ അതിരൂപതയിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന മൈനർ സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിനായി

റവ. ഡോ. ആന്റണി മുക്കത്തിന്റെ ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു.

റവ. ഡോ. ആന്റണി മുക്കത്തിന്റെ ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു.   കൊച്ചി : കേരളത്തിലെ പ്രസിദ്ധ സസ്യ ശാസ്ത്രജ്ഞനും സെൻറ് ആൽബർട്ട്സ്, സെൻറ് പോൾസ് കോളേജുകളുടെ പ്രിൻസിപ്പാളുമായിരുന്ന

പ്രതിഷേധം

ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും  പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<