മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ

മാതാവിന്റെ രൂപത്തിൽ

കുഞ്ഞുങ്ങൾ

കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ. നിബിൻ കുര്യാക്കോസ് അർപ്പിക്കുകയുണ്ടായി. 32 കൊച്ചു കുട്ടികൾ പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണ വേഷങ്ങൾ ധരിച്ച് എത്തി തിരുക്കർമ്മങ്ങൾക്ക് കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്ക് ശേഷം ജപമാല പ്രദക്ഷിണം  നടത്തി. നാലു വയസ്സു മുതലുള്ള കുട്ടികൾ മാതാവിന്റെ വേഷം ധരിച്ചത് പ്രദക്ഷിണത്തെ വളരെ ഭംഗിയുള്ളതാക്കി. തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ചകൾ ജനങ്ങൾക്കു വിതരണം ചെയ്തു.

അതൊടൊപ്പം ഇടവകാംഗമായ മാത്യു ഹിലാരി കയ്യാത്തിന്റെ സ്വകാര്യശേഖരമായ 3000 ജപമാലകളുടെയും 200 ൽ പരം മാതാവിന്റെ വിവിധ ഫോട്ടോകളുടേയും പ്രദർശനവും പള്ളി സ്ക്കൂളിൽ നടത്തപ്പെട്ടു.


Related Articles

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപനചടങ്ങുകൾക്ക്   2023 ജൂലൈ 19തുടക്കം കുറിക്കും

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക്   2023 ജൂലൈ  19തുടക്കം കുറിക്കും. . കൊച്ചി :   2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  ദൈവദാസപ്രഖ്യാപന

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി: KLCA

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി : KLCA കൊച്ചി- പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ  സംസ്ഥാന സർക്കാർ ആഴ്ചകൾക്കു മുന്നേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും

“Ecclesia എക്സിബിഷൻ

“Ecclesia എക്സിബിഷൻ   കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്ലേസിയ എന്ന പേരിൽ തിരുസഭയെ കുറിച്ചുള്ള എക്സിബിഷൻ നടത്തി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<