യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണനിർ

മ്മാണം നിറുത്തുക:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനും സമാധാനം തേടുവാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

യുദ്ധങ്ങളിൽ മരിച്ച ആളുകളുടെ ശവക്കല്ലറകൾ സമാധാനത്തിനായുള്ള ഒരു സന്ദേശമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്ന ഓരോ ആളുകളോടും, നിങ്ങളുടെ അവസാനയാത്ര സമാധാനത്തിലുള്ളതാകണമെന്ന് ചിന്തിക്കണമെന്ന് ഓരോ കല്ലറകളും പറയുന്നുണ്ടെന്നും പാപ്പാ ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കത്തോലിക്കാസഭ സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടിന് എഴുതിയ സന്ദേശത്തിൽ, നിങ്ങളുടെ ചുവടുകൾ ഒന്ന് നിറുത്തുവാൻ ഈ കല്ലറകൾ ക്ഷണിക്കുന്നുവെന്നു കുറിച്ച പാപ്പാ, യുദ്ധത്തിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരോടും അത് നിറുത്തുവാൻ, യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യരുടെയും കല്ലറകൾ ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.


Related Articles

ഹൃദയംകൊണ്ട് കേൾക്കൂ……പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം :

ഹൃദയംകൊണ്ട് കേൾക്കൂ…… *അമ്പത്തിയാറാം ആഗോള മാധ്യമ ദിനം*_ _ ജൂൺ- 5- 2022 പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം : വത്തിക്കാൻ : മനുഷ്യകുലത്തിന് ഏറ്റവും

പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്.

പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്!   വത്തിക്കാൻ സിറ്റി :  റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ

ക്ഷമയും സാഹോദര്യവും ഉള്ളവരാകുക: സൈപ്രസിലെ കത്തോലിക്കാസഭയോട് ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പാ സൈപ്രസിലെ സമർപ്പിതസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയിൽ (Vatican Media) ക്ഷമയും സാഹോദര്യവും ഉള്ളവരാകുക: സൈപ്രസിലെ കത്തോലിക്കാസഭ യോട് ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള മുപ്പത്തിയഞ്ചാമത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<