റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു

റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ

കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു

കൊച്ചി : ഷംസബാദ് രൂപത അധ്യക്ഷനായ റാഫെൽ തട്ടിൽ പിതാവ് ഇന്നലെ 26.04.22 ചൊവ്വാഴ്ച തൈക്കൂടം st. റാഫെൽ പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.. തൈക്കൂടം ഇടവക വികാരി ഫാ. ജോബി അസീത് പറമ്പിൽ, സഹവികാരി ജോർജ് പുന്നക്കാട്ടുശ്ശേരി എന്നീ വൈദികർ പിതാവിനെ സ്വീകരിച്ചു.. തന്റെ ജീവിതത്തിലെ അസുലഭമായ ഒരു സന്ദർഭമായാണ് തൈക്കൂടം പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കാൻ സാധിച്ചത് എന്ന് തട്ടിൽ പിതാവ് പറഞ്ഞു. കേരളവാണി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വരാപ്പുഴ അതിരൂപതയുടെ പ്രിയ മകൾ അജ്നയെ കുറിച്ചുള്ള ആദ്യ പുസ്തകമായ ഈശോക്കൊച്ച് എന്ന പുസ്തകം സ്നേഹോപഹാരമായി ഇടവക വികാരി ഫാ. ജോബി അസീത് പറമ്പിൽ പിതാവിന് നൽകുകയുണ്ടായി. പിതാവിനോടൊപ്പം ജീസസ് യൂത്ത് അംഗങ്ങളും കുഴിമാടം സന്ദർശിച്ച് പ്രാർത്ഥിച്ചു..


Related Articles

വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു

വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു   കൊച്ചി  : വികസനത്തിന്റെ ഇരകൾ മാത്രമല്ല ഗുണഭോക്താക്കൾ ആകാനും സാധ്യതകൾ ഉണ്ടാകുന്ന തരത്തിൽ വരും

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി.   കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച്

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M_Paily

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M.Paily കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<