ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു

ലൂർദ് ആശുപത്രിയിൽ സമഗ്ര

അപസ്മാര ചികിത്സാ

കേന്ദ്രവും സ്ലീപ് ഡിസോർഡർ

പ്രോഗ്രാമും ഉദ്ഘാടനം

ചെയ്തു.

കൊച്ചി: ലൂർദ് ആശുപത്രി ന്യൂറോ സെൻററിന്റെ നേതൃത്വത്തിൽ അപസ്മാര രോഗത്തിനുള്ള സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി എപ്പിലെപ്സി ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. മരുന്ന് കൊണ്ട് 60 ശതമാനവും തടയാൻ കഴിയുന്ന രോഗത്തിനെ കുറിച്ചുള്ള അറിവില്ലായ്‌മ കൊണ്ട് തന്നെ കൃത്യമായി ചികിത്സ ലഭിക്കാതെ വരുന്നു. ഇത് ഇല്ലാതാക്കി കൂടുതൽ ആളുകളിലേക്ക് രോഗത്തെക്കുറിച്ചും ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം നൽകാൻ കൂടിയാണ് ഈ ഒരു സംരംഭം ലൂർദ് ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്നത്.

ന്യൂറോളജി കോൺസൾട്ടൻറ് , ന്യൂറോ സർജൻ, ന്യൂറോ റേഡിയോളോജിസ്റ്റ്, ന്യൂറോ സൈക്കോളജിസ്റ്റ്, എന്നിവരാണ് ഈ സമഗ്രമായ ചികിത്സയ്‌ക്ക് നേതൃത്വം കൊടുക്കുക. വീഡിയോ ഇ ഇ ജി പോലുള്ള ചികിത്സ പഠനത്തിലൂടെ കൃത്യമായി രോഗകാരണം കണ്ടെത്തി അതിവേഗം ചികിത്സ നൽകാൻ ഇതിലൂടെ സാധിക്കും. ലൂർദ് ന്യൂറോളജി സീനിയർ കോൺസൾട്ടൻറ് ഡോ. സൗമ്യ വി സി യുടെ നേതൃത്വത്തിലാണ് എപ്പിലെപ്സി പ്രോഗ്രാമും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും സബ്‌ സ്‌പെഷ്യാലിറ്റി ക്ലിനിക്കും പ്രവർത്തിക്കുന്നത്.

ന്യൂറോളജി വിഭാഗം മേധാവി ഡോ.ശ്രീറാം പ്രസാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സർജറിയുടെ രണ്ടാം വാർഷിക ആഘോഷങ്ങളും ഇതോടൊപ്പം നടത്തി. പാർക്കിൻസൺസ് രോഗം, ഡിസ്റ്റോണിയ തുടങ്ങിയ ചലന വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമായി ആധുനിക വൈദ്യ ശാസ്ത്രം ആവിഷ്ക്കരിച്ചിരിക്കുന്ന ചികിത്സാ പ്രക്രിയയാണ് ഡിബിഎസ് പ്രോഗ്രാം. തലച്ചോറിലെ നിശ്ചിത സ്ഥലത്ത് ഇലക്ട്രോഡുകൾ സ്ഥാപിച്ച് അതിലൂടെ വളരെ ചെറിയ തോതിലുളള ഇലക്ട്രിക്കൽ പൾസ് പ്രവഹിക്കു മ്പോൾ ചലന വൈകല്യത്തിന് ആശ്വാസം ലഭിക്കുന്നു. വളരെ സങ്കീർണ്ണവും കൃത്യത ഏറിയ ശസ്ത്രക്രിയയും നിരന്തര പരിശീലനവും കൊണ്ടാണ് ഇതിന്റെ പൂർണ്ണ സൗഖ്യം ലഭിക്കുക. ലൂർദ് അപ്രകാരം കഴിഞ്ഞ രണ്ടു വർഷമായി 24 ഡിബിഎസ് സർജറികൾ പൂർത്തിയാക്കി. കേരളത്തിൽ ഡിബിഎസ് സർജറികൾ നടത്തുന്ന 5 ആശുപത്രികളിൽ ഒന്നാണ് ലൂർദ് ആശുപത്രി. ഡിബിഎസ് നടത്തുന്ന ഏക
മിഷൻ ആശുപത്രിയായത് കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ സർജറി നടത്താൻ കഴിയും.

വരാപ്പുഴ അതിരൂപതാ ചാൻസലർ റവ ഫാ. എബിജിൻ അറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ടെലി വിഷൻ താരം വിനയ് മാധവ് എപ്പിലെപ്സി പ്രോഗ്രാമിന്റെയും സ്ലീപ് സ്റ്റഡി ക്ലിനിക്കിന്റെയുംഉദ്ഘാടനം നിർവഹിച്ചു.
ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ, ന്യൂറോളജി വിഭാഗം മേധാവി ഡോ.ശ്രീറാം പ്രസാദ്, ന്യൂറോ സർജൻ ഡോ. അർജുൻ ചാക്കോ എന്നിവർ സംസാരിച്ചു.
ലൂർദ് ന്യൂറോളജി സീനിയർ കോൺസൾട്ടൻറ് ഡോ. സൗമ്യ വി സി എപ്പിലെപ്സി പ്രോഗ്രാമിനെ കുറിച്ച് വിശദീകരിക്കുകയും ബോധവത്കര ക്ലാസ്സിന് നേതൃത്വം നൽകുകയും ചെയ്തു.


Related Articles

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും.   കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ

ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു

ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു   കൊച്ചി : സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു ജോൺ പോൾ എന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കേരള സമൂഹത്തിന്

കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി

കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി പാലത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുശ്ശേരി -കടമക്കുടിയിലെ അപകടാവസ്ഥയിലുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<