സഭാവാര്‍ത്തകള്‍ – 17.12. 23

by admin | December 15, 2023 10:43 am

സഭാവാര്‍ത്തകള്‍ – 17.12. 23

 

വത്തിക്കാൻ വാർത്തകൾ

 

രോഗികളും ദുര്‍ബലരുമായ ആളുകള്‍ക്ക്
മരിയന്‍ തീര്‍ത്ഥാടനം ആശ്വാസത്തിന്റെ തൈലം : ഫ്രാന്‍സിസ് പാപ്പാ

 വത്തിക്കാന്‍  : ഇറ്റലിയിലെ യൂണിത്താല്‍സി (UNITALSI) എന്ന സംഘടനാംഗങ്ങള്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍,കാരുണ്യപ്രവര്‍ത്തികളിലൂടെ സുവിശേഷമറിയിക്കുന്ന സഭയെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പ പറഞ്ഞു.

ദുര്‍ബലരായ ആളുകള്‍ക്ക് സഹായമെത്തിക്കുകയും, അവരെ പരിചരിക്കുകയും, കാരുണ്യപ്രവര്‍ത്തികളിലൂടെ സുവിശേഷമറിയിക്കുകയും ചെയ്യുന്ന യൂണിത്താല്‍സി എന്ന സംഘടനയ്ക്ക് ഫ്രാന്‍സിസ് പാപ്പാ നന്ദി പറയികയും ചെയ്തു. സുഖസൗകര്യങ്ങളുടെയും, കാര്യക്ഷമതയുടെയും പേരില്‍ ദുര്‍ബലവിഭാഗങ്ങളെ തള്ളിക്കളയുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, ഇത്തരം മനുഷ്യര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ തുടരാന്‍ സംഘടനാംഗങ്ങളോട് പാപ്പാ ആവശ്യപ്പെട്ടു.

പരിശുദ്ധ അമ്മയില്‍ ആശ്രയിച്ച് മുന്നോട്ട് പോകുവാന്‍ സംഘടനാംഗങ്ങളെ ആഹ്വാനം ചെയ്ത പാപ്പാ, മാതാവിന്റെ കാല്‍ക്കല്‍, എല്ലാ സങ്കടങ്ങളും, വേദനകളും സമര്‍പ്പിക്കുവാന്‍ ഉദ്ബോധിപ്പിച്ചു. ക്രിസ്തുമസിന് ഒരുക്കമായുള്ള ഈ ദിനങ്ങളില്‍ പരിശുദ്ധ അമ്മ കൂടുതല്‍ സമീപസ്ഥയാണെന്ന് നമുക്ക് അനുഭവപ്പെടുമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, അമ്മയെ പിന്തുടര്‍ന്ന്, അവളാല്‍ നയിക്കപ്പെട്ട്, ദൈവികപദ്ധതികള്‍ക്ക് സമ്മതമേകാന്‍ അവളില്‍നിന്ന് പഠിച്ച്, ദുര്‍ബലരെയും ചെറിയവരെയും സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്തു.

 

അതിരൂപത വാർത്തകൾ

 

അൾത്താര ബാലകരുടെ സംഗമം സംഘടിപ്പിച്ചു

കൊച്ചി : വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും അൾത്താര ബാലകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു സംഗമം ഡിസംബർ 9 ശനിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.

1564 അൾത്താര ബാലകരാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് 3 മണിക് എറണാകുളം ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ക്രിസ്റ്റീൻ അംഗങ്ങളാണ് നേതൃത്വം നൽകിയത്. അതിനുശേഷം റാലിയായി സെന്റ്. ആൽബർട്സ് കോളേജ് ബെച്ചി നെല്ലി ഹാളിലേക്ക് പോവുകയും അവിടെ വച്ച് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കള ത്തിപറമ്പിൽ പിതാവ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് നടന്ന ആരാധന ശുശ്രൂഷയ്ക്ക് പിതാവ് നേതൃത്വം നൽകുകയും ചെയ്തു.. സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്ക് നൽകി മെമെന്റോ ആദരിക്കുകയും ചെയ്തു.

 

വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധീകരണ വർഷവും ദിവ്യകാരുണ്യ കോൺഗ്രസും സമാപിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപതയിൽ ഒരു വർഷം നീണ്ടു നിന്ന കുടുംബ വിശുദ്ധീകരണ വർഷ പരിപാടികൾക്കും ദിവ്യകാരുണ്യ കോൺഗ്രസിനും സമാപനം കുറിച്ചുകൊണ്ട് എറണാകുളം പാപ്പാളി ഹാളിൽ നടത്തപ്പെട്ട അതിരൂപത ജൂബിലി ദമ്പതിസംഗമം ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് എറണാകുളം സെയിന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വൈകിട്ട് 3. 30ന് ദിവ്യകാരുണ്യ പ്രഭാഷണം തോട്ടുവ നവജീവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.വിപിൻ ചൂതൻപറമ്പിൽ നയിച്ചു. അതേ തുടർന്ന് കത്തീഡ്രൽ ദേവാലയത്തിന് ചുറ്റും നടത്തപ്പെട്ട ദിവ്യകാരുണ്യപ്രദിക്ഷണത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം നേതൃത്വം നൽകി. ദിവ്യകാരുണ്യത്തിന്റെ സമാപന ആശിർവാദം ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു . തുടർന്ന് വൈകിട്ട് 5 30ന്  ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികൻ ആയി നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ,  വരാപ്പുഴ അതിരൂപതയിലെ വൈദികർ സഹകാർമ്മികരായി.

 

യുവജനങ്ങൾ കാലഘട്ടത്തിൻറെ വക്താക്കളാകണം
ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി : ലോകത്തിന് വെളിച്ചമേകുന്ന പ്രകാശഗോപുരങ്ങളായി യുവജനങ്ങൾ തീരണം മെന്ന് വരാപ്പുഴആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
വരാപ്പുഴ അതിരൂപതയിൽ യുവജനവർഷം പ്രഖ്യാപിച്ചുകൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ,
യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി എന്നിവർ സന്നിഹിതരായിരുന്നു.

 

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-17-12-23/