സഭാവാർത്തകൾ-26. 02. 23

സഭാവാർത്തകൾ-26.02.23

 

വത്തിക്കാൻ വാർത്തകൾ

കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാന്‍ സിറ്റി :  ഉപവാസവും കാരുണ്യപ്രവർത്തികളും കൂടുതൽ തീക്ഷ്ണതയോടെ അനുവർത്തിക്കാനുള്ള നോമ്പുകാലം ദൈവത്തെ പിന്തുടരാനും, യഥാർത്ഥ ജീവിതത്തിന്റെ പരിവർത്തനത്തിന്റെ പാതയിലേക്ക് വരാനുമുള്ള സമയമാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. പാവപ്പെട്ടവരോടും പട്ടിണിയനുഭവിക്കുന്നവരോടും തന്നെത്തന്നെ തുലനം ചെയ്ത യേശുവിനെയായിരിക്കും നാം നമ്മുടെ കാരുണ്യപ്രവർത്തികളിലൂടെ സേവിക്കുക എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

അതിരൂപതാ വാർത്തകൾ.

ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടണം. കുടുംബങ്ങളിൽ ഒരുമിച്ചുള്ള പ്രാർത്ഥനയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള ഭക്ഷണവും ഹൃദയം തുറന്നുള്ള സംസാരവും ഉണ്ടാകണം. ആത്മപരിത്യാഗവും ദാനധർമ്മങ്ങളും പ്രാർത്ഥനയും ഈ നോമ്പു കാലഘട്ടത്തെ കൂടുതൽ ധന്യമാക്കും.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന വിഭൂതി ബുധനാഴ്ചത്തെ തിരുകർമ്മങ്ങൾക്ക് ആർച്ച്ബിഷപ്പ് നേതൃത്വം നൽകി.

 

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ : ഡൽഹിയിൽ വൻ പ്രതിഷേധ സംഗമം.

ന്യൂഡൽഹി:  ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ സർക്കാരും നിയമ നീതിന്യായ സംവിധാനങ്ങളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ  ജന്തർമന്തറിൽ വൻ പ്രതിഷേധ സംഗമം നടത്തി. ക്രൈസ്തവർ സേവനത്തിൻറെയും  സ്നേഹത്തിൻറെയും പാതയിൽ സഞ്ചരിക്കുന്നവരാണ് .  രാജ്യത്തിൻറെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സേവന രംഗങ്ങളിൽ മഹത്തായ  സംഭാവനകളാണ്  ക്രൈസ്തവർ  നൽകിയിട്ടുള്ളത് . ഇതെല്ലാം അവഗണിച്ചാണ് ചിലർ ക്രൈസ്തവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും   ക്രൈസ്തവസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും  നേരെ ആക്രമണം സംഘടിപ്പിക്കുന്നതെതെന്നും  സിസിബിഐ സെക്രട്ടറി  ജനറലും  ഡൽഹി അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ്ഡോക്ടർ അനിൽ കൂട്ടോ  പറഞ്ഞു.

 


Related Articles

ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്

ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്. കൊച്ചി : മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ- നിരൂപണ രംഗത്ത് അനവധിയായ സംഭാവനകൾ നൽകിയ വരാപ്പുഴ അതിരൂപത വൈദികൻ ഫാ.

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക്

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച ഉപഭോക്ത സേവനം നൽകുന്ന ആശുപത്രിക്കുള്ള അവാർഡ് വവരാപ്പുഴ അതിരൂപതാ സ്ഥാപനമായ ലൂർദ് ആശുപത്രിക്ക് ലഭിച്ചു.

സഭാവാര്‍ത്തകള്‍ – 03. 03. 24.

സഭാവാര്‍ത്തകള്‍ – 03. 03. 24.   വത്തിക്കാൻ വാർത്തകൾ   സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : വിവിധ രാജ്യങ്ങളില്‍ നടമാടുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<