സഭാ വാർത്തകൾ – 02.07.23

by admin | June 30, 2023 6:29 am

സഭാ വാർത്തകൾ – 02.07.23

 

 

 

 

വത്തിക്കാൻ വാർത്തകൾ

ക്രിസ്തുവിനെ ആത്മാർത്ഥമായി പിന്തുടരാനും പ്രഘോഷിക്കാനും

ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

പത്രോസ്- പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച ബലിമധ്യേ നൽകിയ സന്ദേശത്തിൽ അപ്പസ്തോലപ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവരെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.
നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന പത്രോസിന്റെ ഉത്തരം, ഒരു വലിയ ആധ്യാത്മികജീവിതപ്രയാണത്തിന്റെ ഫലമാണെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു
പൗലോസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി നാം കാണുന്നത് സുവിശേഷപ്രഘോഷണമാണ്.     എളിമയോടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്ന സഭയായി വളർന്നുവരുവാൻ നമുക്ക് സാധിക്കണമെന്നും, മറ്റുള്ളവരിലേക്ക് തുറന്ന ഒരു സഭയായി, ലൗകികവസ്തുക്കളെക്കാൾ, സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യഹൃദയങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള ചോദ്യം വിതയ്ക്കുന്നതിന് പ്രാധാന്യം കൊടുക്കുവാൻ നമുക്ക് കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്‌തു.

 

അതിരൂപത വാർത്തകൾ

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം

: വരാപ്പുഴ അതിരൂപത.

 

കൊച്ചി: മതേതരത്വത്തിന്റെയും , മതമൈത്രിയുടെടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും വിവേചനപരമായ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി വരാപ്പുഴ അതിരൂപത കെഎൽസിഎ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കലാപ ഭൂമിയിൽ ദുരിതം അനുഭവിക്കുന്ന നിസ്സഹായരായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെഎൽസിഎ .യുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഹ്വാനമനുസരിച്ച് പ്രാർത്ഥന സന്ധ്യ നടത്തി..

സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ ചേർന്ന പ്രാർത്ഥനാ സന്ധ്യ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും . കുടുംബങ്ങളിലും മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രാർത്ഥന യജ്ഞത്തിന് ഇതോടെ തുടക്കം കുറിക്കണമെന്ന് മോൺ മാത്യു കല്ലിങ്കൽ ആഹ്വാനം ചെയ്തു.  ചാൻസലർ ഫാ.എബിജിൻ അറക്കൽ മുഖ്യപ്രഭാഷണം നടത്തി

.

 

സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം – മണിപ്പൂരില്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

എറണാകുളം: മണിപ്പൂരില്‍ ക്രൈസ്തവസമൂഹങ്ങള്‍ക്കു നേരെ നടക്കുന്ന ആസൂത്രിത അക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും ജാഗ്രതാ സമിതി അംഗങ്ങളുടെ സമ്മേളനവും ദ്വിദിന ശില്പശാലയും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നേറേണ്ട കാലമാണിത്. വിവേകവും വിശ്വാസവും കൈമുതലാക്കി പ്രതിബന്ധങ്ങളെ അതിജീവിക്കണം. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം. ലോകത്തിന്റെ ഏതോ കോണില്‍ നടക്കുന്ന സംഭവമായി കരുതി അതിനെ അവഗണിക്കരുത്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കര്‍ത്താവ് പറഞ്ഞതുപോലെ ‘ ജാഗരൂകരായിരുന്ന്്പ്രാര്‍ഥനയില്‍ ഐക്യപ്പെട്ട് വിശ്വാസം തകരാതെ സൂക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.

 

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be-02-07-23/