സഭാ വാർത്തകൾ -09.07.23

by admin | July 6, 2023 9:07 am

സഭാവാർത്തകൾ-09.07.23

രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ പുതിയ ഉണർവ് പ്രദാനം ചെയ്യാനുതകും വിധം വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കസ്റ്ററിയിൽ ‘വിശ്വാസത്തിന്റെ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്ന പേരിൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പുതുതലമുറയിലെ രക്തസാക്ഷികളുടെ നാമാവലി രൂപീകരിക്കുവാൻ ഫ്രാൻസിസ് പാപ്പാ ഉത്തരവിറക്കി.

 ഇന്ന് സഭയിൽ ക്രിസ്തുവിനു വേണ്ടി രക്തം ചിന്തുന്ന സാക്ഷികളായ സഹോദരങ്ങളുടെ മാഹാത്മ്യം എടുത്തു കാണിച്ചു. സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ് എന്നും, ക്രിസ്തു പാപത്തെയും മരണത്തെയും തന്റെ ജീവത്യാഗത്താൽ കീഴടക്കിയതിനാൽ നന്മ തിന്മയേക്കാൾ ശക്തമാണെന്ന പ്രത്യാശയുടെ സന്ദേശമാണ് ഓരോ രക്തസാക്ഷിത്വവും നമുക്ക് പ്രദാനം ചെയ്യുന്നത്, എന്നും തദവസരത്തിൽ ഫ്രാൻസിസ്    പാപ്പാ എടുത്തു പറഞ്ഞു.

 

 വിശ്വാസത്തിന്റെ സാക്ഷികൾ ആകാൻ യുവജനങ്ങൾക്ക് സാധിക്കണം”ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി: കാലഘട്ടത്തിന്റെ പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും തരണം ചെയ്തുകൊണ്ട് വിശ്വാസത്തിന്റെ സാക്ഷികളാകാൻ യുവജനങ്ങൾക്ക് സാധിക്കണമെന്ന് വരാപ്പുഴ
ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ സംഘടിപ്പിച്ച “ഇലുമിനൈറ്റ് “യുവജന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എറണാകുളം സെൻറ്. ആൽബർട്ട്സ് കോളേജ് ഹാളിൽ നടന്ന പരിപാടിയിൽ മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുവജനങ്ങൾ മെഴുകുതിരികൾ തെളിച്ചു. ഇടവകകൾ തോറും യുവജനങ്ങൾ ഒരുമിച്ച് ചേരുന്ന YUV യുവജന കൂട്ടായ്മയുടെ ഉദ്ഘാടനവും,
ഫൊറോന യുവജന സംഗമങ്ങളുടെ ഉദ്ഘാടനവും ആർച്ച് ബിഷപ്പ് നിർവഹിച്ചു.

 മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതുന്നു.

മണിപ്പൂർ വിഷയത്തിൽ ഇടപെടുക, മണിപ്പൂരില്‍സമാധാനം സ്ഥാപിക്കുക. മണിപ്പൂരിൽ ക്രൈസ്തവര്‍ക്ക് നേരേയുളള അക്രമത്തിനു അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയിലെ 2205 കുടുംബ യൂണിറ്റ് ഭാരവാഹികളും മണിപ്പൂർ വിഷയത്തിൽ  സ്വന്തം കൈപ്പടയിൽ പോസ്റ്റു കാര്‍ഡില്‍
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും  കത്തെഴുതുന്നു.

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be-09-07-23/