സഭാ വാർത്തകൾ – 12.02.2023

സഭാ വാർത്തകൾ – 12.02.2023

 

വത്തിക്കാൻ വാർത്തകൾ

 

2024 ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..

വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യ യും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ പങ്കുവെച്ചു. സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്ര മധ്യേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭാരത കത്തോലിക്കാ സമൂഹത്തിൻറെ വർഷങ്ങളായ കാത്തിരിപ്പാണ് പാപ്പയുടെ ഭാരത സന്ദർശനം.. തദവസരത്തിലാണ് പാപ്പായുടെ ഈ നിർണായക പ്രസ്താവന. ഭാരത സന്ദർശനം യാഥാർത്ഥ്യമായാൽ പാപ്പ കേരളവും സന്ദർശിക്കുമെന്ന് തന്നെയാണ് കേരള കത്തോലിക്ക സമൂഹം പ്രതീക്ഷിക്കുന്നത്..

 

അതിരൂപത വാർത്തകൾ

 

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു :  KLCA വരാപ്പുഴ അതിരൂപത.

കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു.

 

 

പൗൾട്രി ഫാം രൂപീകരിച്ച് ഓച്ചന്തുരുത്ത് സാൻ്റാ ക്രൂസ് വിദ്യാലയം

ജില്ലാ വെറ്റിനറി – മൃഗസംരക്ഷണ വകുപ്പും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും സ്കൂൾ പോൾട്രി ക്ലബ്ബും സംയുക്താഭിമുഖ്യത്തിൽ സാൻ്റാ ക്രൂസ് വിദ്യാലയത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ഷാജി. കെ. ഡി. അധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രസികല പ്രിയരാജ്  കുമാരി അൽക്ക ജൻസന് കോഴിക്കുഞ്ഞുങ്ങളെ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.


Related Articles

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M_Paily

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M.Paily കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി.

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.   വത്തിക്കാൻ : ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’, എന്ന സന്ദേശവുമായി പരിശുദ്ധ

മതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം

ബൈബിൾ അധിഷ്ഠിത വിശ്വാസപരിശീലനം ലക്ഷ്യംവെച്ച് എല്ലാ മത ബോധനവിദ്യാർഥികൾക്കും ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം.   കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<