സഭാ വാർത്തകൾ

by admin | January 6, 2023 6:45 am

സഭാ വാർത്തകൾ

വത്തിക്കാൻ വാർത്തകൾ

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ  

 

വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ ബലി ആരംഭിച്ചത്. ലത്തീൻ ഭാഷയിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ നൽകിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു പിതാവിന്റെ ഹിതം നിറവേറ്റി, ജീവിതബലി പൂർത്തിയാക്കിയതിനെ ആസ്പദമാക്കിയാണ് സംസാരിച്ചത്

വിശുദ്ധബലിയർപ്പണത്തിന് ശേഷം ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ ഭൗതികശരീരം പേറുന്ന പേടകം തിരികെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് എടുക്കപ്പെട്ടു.വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ അടക്കം ചെയ്തിരുന്ന കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായെയും അടക്കിയിരിക്കുന്നത്.
: കത്തോലിക്കാസഭയെ ഏറെനാൾ പത്രോസിന്റെ പിൻഗാമിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ വേർപാട് നൽകുന്ന ദുഃഖത്തിന്റെ വികാരങ്ങൾ ഉള്ളിൽ നിറയുമ്പോഴും, സഭയ്ക്ക് അദ്ദേഹത്തിലൂടെ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി നിറഞ്ഞ ഹൃദയങ്ങളോടെയാണ് പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ രാജ്യങ്ങളിലേക്കും, നാടുകളിലേക്കും സ്വഭവനങ്ങളിലേക്കും തിരികെപ്പോയത്.

 

 

അതിരൂപതാ വാർത്തകൾ

  1. ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

 

കൊച്ചി : ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു.

കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്മരണയ്ക്കായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പ്രാർത്ഥനാ ശുശ്രൂഷയും തുടർന്ന് നിശബ്ദമായുള്ള മെഴുകുതിരി പ്രദക്ഷിണവും അനുസ്മരണയോഗവും നടന്നു.
ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ബെനഡിക്ട് പതിനാറാമൻ പാപ്പയോടുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം അനുസ്മരിച്ചു.

 

2. വരാപ്പുഴ അതിരൂപതയിൽ കുടുംബവിശുദ്ധീകരണ വർഷത്തിന് തുടക്കമായി

കൊച്ചി : വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം 2023 അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരിതെളിച്ചും വിശുദ്ധീകരണത്തിന്റെ അടയാളമായി കുന്തുരുക്കം പുകച്ചും ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ള സിനഡിന്റെയും കേരള സഭാനവീകരണ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ കോവിഡനന്തര ആത്മീയ വരൾച്ചയിൽ നിന്നും സുസ്ഥിരവും ക്രിസ്തുവിലേക്ക് തുടരുന്നതുമായ ആത്മീയ വളർച്ചയിലേക്ക് ഉയരുക എന്ന ലക്ഷ്യത്തോടെയാണ് കേരളസഭയിൽത്തന്നെ ആദ്യമായി കുടുംബ വിശുദ്ധീകരണ വർഷമായി ആചരിക്കാൻ വരാപ്പുഴ അതിരൂപത ആഹ്വാനം ചെയ്തിട്ടുള്ളത്

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be/