സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് പാപ്പാ

സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ

പങ്കുചേരണമെന്ന് പാപ്പാ

വത്തിക്കാൻ : “അമ്മ ത്രേസ്യ… അനിതരസാധാരണയായ സ്ത്രീ…”
എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് ആവിലായിലേയ്ക്ക് അയച്ച സന്ദേശത്തിലെ ചിന്തകൾ.

 

1. സഭാപണ്ഡിതയായ ആവിലായിലെ അമ്മത്രേസ്യ
ആവിലായിലെ അമ്മത്രേസ്യായെ സഭ വേദപാരംഗതയായി ഉയർത്തിയതിന്‍റെ 50-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ആവിലാ യൂണിവേഴ്സിറ്റി (University of Avila) സംഘടിപ്പിച്ച “അനിതരസാധാരണയായ സ്ത്രീ… അമ്മത്രേസ്യ” എന്ന സമ്മേളനത്തിനാണ് ഏപ്രിൽ 15, വ്യാഴാഴ്ച പാപ്പാ വീഡിയോ സന്ദേശം അയച്ചത്. 

2. നവോത്ഥാനത്തിന്‍റെ  “അനിതരസാധാരണയായ സ്ത്രീ”
16-ാം നൂറ്റാണ്ടിൽ സഭാനവീകരണത്തിനായി തന്‍റെ സമർപ്പണജീവിതം ഉഴിഞ്ഞുവച്ച ഈശോയുടെ ത്രേസ്യാ (1515-1582) എന്ന ആവിലായിലെ വിശുദ്ധയായ കർമ്മലീത്ത സന്ന്യാസിനിയെ പോൾ 6-ാമൻ പാപ്പാ വേദപാരംഗതയായി ഉയർത്തിയപ്പോളാണ് “അനിതരസാധാരണയായ സ്ത്രീ”യെന്നു വിശേഷിപ്പിച്ചത്. യേശുവുമായുള്ള ആത്മീയ ഐക്യത്തിൽ പ്രാർത്ഥനയിലൂടെ എന്നും എപ്പോഴും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുവാനുള്ള ഉറച്ച തീരുമാനം, കർമ്മലസഭയുടെ നവീകരണത്തിനായുള്ള തന്‍റെ ദൗത്യം ഏറ്റെടുക്കുന്നത് താൻ കർത്താവിന്‍റേതാണ്, അങ്ങേയ്ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാറ്റിലും തന്നെ ഉപകരണമാക്കിക്കൊൾക എന്നൊരു അത്യപൂർവ്വമായ തുറവുമാണ് അമ്മത്രേസ്യയെ കാലഘട്ടത്തിന്‍റെ അനിതരസാധാരണയായ സ്ത്രീയാക്കി മാറ്റിയതെന്ന് പാപ്പാ പ്രസ്താവിച്ചു.

3. ക്രിസ്തുവുമായി ഐക്യപ്പെട്ട പ്രേഷിത
പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടു കാണിച്ച വിധേയത്വംവഴി ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുവാനും, അങ്ങനെ സദാ ദൈവസ്നേഹത്താൽ പ്രകാശിതയായി ജീവിക്കുവാനും വിശുദ്ധയും സഭാപണ്ഡിതയുമായ അമ്മ ത്രേസ്യായ്ക്കു സാധിച്ചുവെന്ന് പാപ്പാ വ്യക്തിമാക്കി
4. അനിവാര്യമായ മാറ്റം
 പ്രാർത്ഥനയിലൂടെയും തന്‍റെ രചനകളിലൂടെയും അമ്മത്രേസ്യാ ആർജ്ജിച്ചെടുത്ത പുനരുത്ഥാരണം നമ്മുടെ കാലഘട്ടത്തിന്‍റെയും സ്വാഭാവികമായ ആവശ്യമാണെന്ന് പാപ്പാ വിശദമാക്കി. അതിനാൽ ഇന്നിന്‍റെ നവീകരണ പ്രക്രിയയിൽ പങ്കുചേരുവാൻ ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, അതിനായി പരിശുദ്ധാരൂപിയോടു തുറവുള്ളൊരു ജീവിതത്തിന് ക്രൈസ്തവമക്കൾ ഒരുങ്ങണമെന്നും ഉദ്ബോധിപ്പിച്ചു. 


Related Articles

പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”

പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”   വത്തിക്കാൻ : ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാ൯ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച്

യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണനിർ മ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനും സമാധാനം തേടുവാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ

ബെനഡിക്ട് 16-ാമന്റെ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ നിര്യാതനായി 

  റേഗൻസ്ബുർഗ്:   ദീർഘകാലമായി ചികിത്‌സയിലായിരുന്ന, പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ജേഷ്ഠ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ (96) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു വിയോഗം. ആരോഗ്യസ്ഥിതി വഷളായതിനെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<