സിസിലിയിലെ ക്ലാരാമഠ സന്യാസിനികളുടെ ഏഴ് മഠങ്ങൾ ഒരൊറ്റ പോർട്ടലിൽ

by admin | August 18, 2021 6:47 am

സിസിലിയിലെ ക്ലാരാമഠ

സന്യാസിനികളുടെ

ഏഴ് മഠങ്ങൾ ഒരൊറ്റ

പോർട്ടലിൽ

വി. ക്ലാര ജീവിച്ചിരുന്ന കാലഘട്ടത്തിൽ 13 ആം നൂറ്റാണ്ടിൽ തന്നെ ക്ലാരമഠങ്ങൾ സിസിലിയിൽ ഉണ്ടായിരുന്നു.

വത്തിക്കാന്‍ : വിശുദ്ധ ക്ലാരയുടെ യഥാർത്ഥ നിയമാവലിയിലേക്ക് തിരിച്ചു വരാൻ വലിയ പ്രചോദനമായി ഇറ്റലിയിലെ മെസ്സീനയിൽ 15ആം നൂറ്റാണ്ടിൽ ജീവിച്ച ക്ലാരയുടെ പാവപ്പെട്ട സഭയിൽ (Poor Clares) നിന്നുള്ള വിശുദ്ധ എവ്സ്തോക്കിയ സ്മെരാൾദാ കതഫാത്തോയുടെ സന്യാസ സമൂഹങ്ങൾ ഒരുമിച്ച് ഒരു പോർട്ടലിൽ തങ്ങളുടെ ഏഴ് സന്യാസ മഠങ്ങളുടെ ചരിത്രവും ജീവിതവും വെബ്ബിൽ സമന്വയിപ്പിക്കുന്നു.

1956 നവംബർ 19 ന് ഔദ്യോഗീകമായി സ്ഥാപിച്ച ഫെഡറേഷനിലെ സന്യാസിനികൾ  www.clarissedisicilia.it[1]  എന്ന  പോർട്ടലിലാണ് എറീച്ചെ, അൽകാമോ, കാസ്തെൽബ്വോനോ, കൾത്താനിസെത്താ, മെസ്സീന, ബ്യാൻകാവില്ല, സാൻഗ്രിഗോറിയോ എന്നീ സന്യാസ മഠങ്ങളെക്കുറിച്ചും സന്യാസിനികളുടെ ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്നത്.  പോർട്ടലിന്റെ ഉപവിഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന പ്രാർത്ഥനയുടെയും തിരുക്കർമ്മങ്ങളുടേയും സമയവിവരങ്ങളും ചരിത്രവും പ്രാദേശീക സമൂഹങ്ങളുമായുള്ള ബന്ധവും അറിയാൻ കഴിയും. കൂടാതെ ചിത്രങ്ങളിലൂടെ സന്യാസ ഭവനത്തിലെ ആവൃതിയും അവരുടെ അനുദിന ജീവിതവും നമുക്ക് ദൃശ്യമാക്കുകയും ചെയ്യുന്നു. കത്താനിയയിൽ 1220 ൽ ആണ് ആദ്യത്തെ മഠം സ്ഥാപിതമായത്. വിശുദ്ധ എവ്സ്തോക്കിയയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിട്ടുള്ള മെസ്സീനായിലെ മഠം 1223 ൽ സ്ഥാപിക്കപ്പെട്ടതുമാണ്.

Share this:

Endnotes:
  1. www.clarissedisicilia.it: http://www.clarissedisicilia.it/

Source URL: https://keralavani.com/%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a0-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%af/