സുരക്ഷ കിറ്റുകൾ കൈമാറി – വരാപ്പുഴ അതിരൂപത ഇ എസ് എസ് എസ്. 

കൊച്ചി :  കോവിഡ് 19   പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ ക്ഷേമ വിഭാഗം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി(ESSS) നൽകിയ ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷ കിറ്റുകൾ *സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. സുനിൽകുമാർ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സുരക്ഷ കിറ്റുകൾ കൈമാറി* . 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികച്ച സംഘടനത്തിന് 
കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കും  പ്രത്യേകിച്ച് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും എം പി മാർക്കും എം ൽ എ മാർക്കും ജില്ലാഭരണകൂടത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും എല്ലാ ആരോഗ്യ പ്രവർത്തർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കളത്തിപ്പറമ്പിൽ മെത്രാപോലിത്ത നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
സുരക്ഷ കിറ്റുകൾ ഏറ്റുവാങ്ങിയ കൃഷി മന്ത്രി ശ്രീ. സുനിൽ കുമാർ വരാപ്പുഴ അതിരൂപത നടത്തുന്ന എല്ലാ കോവിഡ് പ്രതിരോധ കർമപരിപാടികളെയും പ്രശംസിച്ചു. കൃഷി വകുപ്പുമായി സഹകരിച് അതിരൂപത നടത്താനുദ്ദേശ്ശിക്കുന്ന അടുക്കള പച്ചക്കറി തോട്ട പദ്ധതിയെ കുറിച്ച് കൃഷി മന്ത്രിയുമായി ചർച്ച നടത്തി. *500 പി. പി. ഇ കിറ്റുകളും 500ഓളം ഹാൻഡ് സാനിറ്റൈസറുകളും 3000 ഫേസ് മാസ്കുകളും കോട്ടൺ ഗ്ലൗസുകളുമടങ്ങുന്നതാണ് സുരക്ഷ കിറ്റുകൾ.* 
വരാപ്പുഴ ആർച്ബിഷപ്സ് ഹൌസിൽ നടന്ന ചടങ്ങിൽ *എറണാകുളം എം പി ശ്രീ. ഹൈബി ഈഡനും ശ്രീ . ടി. ജെ. വിനോദ് എം ൽ എ യും ശ്രീ. യേശുദാസ് പറപ്പിള്ളിയും പങ്കെടുത്തു* . 
ഇ എസ് എസ് എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്തിന്റെ നേതൃ ത്വത്തിൽ സുരക്ഷ കിറ്റുകൾ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് കൈമാറി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<