സെന്റ് ആൽബർട്സ് കോളെജ്  പ്ലാറ്റിനം ജൂബിലി നിറവിൽ.

സെന്റ്. ആൽബർട്സ് കോളെജ് പ്ലാറ്റിനം

ജൂബിലി നിറവിൽ. (1946-2021)

 

കൊച്ചി : വരാപ്പുഴ മെത്രാപ്പോലിത്ത ലെയോനാർഡ് മെല്ലാനോ പിതാവ് 1892 ഫെബ്രുവരി 1-ന്, 31 ആൺകുട്ടികളുമായി എറണാകുളം തുമ്പപ്പറമ്പിൽ ആരംഭിച്ചതാണ് സെന്റ്. ആൽബർട്സ് സ്കൂൾ.  1896 -ൽ മിഡിൽ സ്കൂൾ ആയി മാറുകയുണ്ടായി. 1897-ലാണ് ഈ സ്കൂളിന് ഇന്നു കാണുന്ന ഗോത്തിക്ക് ശൈലിയിലുള്ള കെട്ടിടങ്ങൾ പണി തീർത്തത്.

മെല്ലാനോ പിതാവ് 1891 ജനുവരി 2- ന് ഫാ. ബെർണാർഡ് അർഗുയിൻ സോണിസിനെ മാനേജർ ആയി നിയമിച്ചു. കൂനമ്മാവിൽ ആരംഭിച്ച സെന്റ്. ഫിലോമിനാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, 1895-ൽ ഹൈസ്കൂൾ ആക്കി.

ബെർണാർഡ് അർഗുയിൻ സോണിസ് വരാപ്പുഴ മെത്രാപ്പോലിത്ത ആയിരിക്കുമ്പോൾ, 1898-ൽ സെന്റ്. ഫിലോമിനാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എറണാകുളം സെന്റ്. ആൽബർട്സ് സ്കൂളിലേക്ക് ലയിപ്പിച്ചു. അങ്ങനെ എറണാകുളം സെന്റ്. ആൽബർട്സ് സ്കൂൾ ഒരു സമ്പൂർണ്ണ ഹൈസ്കൂൾ ആയി മാറി.

ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ ത്യാഗപൂർണ്ണമായ ഉത്സാഹത്താൽ 1946 ജൂലൈ 16-ന് ഈ സ്കൂൾ, കോളേജ് ആയി ഉയർത്തപ്പെട്ടു. 150 വിദ്യാർത്ഥികളുമായി പഠനം ആരംഭിച്ചപ്പോൾ ഏറ്റവും അധികം സന്തോഷാശ്രു പൊഴിച്ചത് ജോസഫ് അട്ടിപ്പേറ്റി പിതാവ് ആയിരുന്നു.

1947 ഡിസംബർ 8-ന് അമേരിക്കയിലെ മിനോസോട്ടോ എന്ന സ്ഥലത്തു പൂജ്യം ഡിഗ്രിയിൽ താഴെ തണുപ്പത്തു, ഈ കോളെജ് മുഴുവൻ പണി തീർക്കാനുള്ള പൈസയ്ക്ക് വേണ്ടി അലഞ്ഞപ്പോൾ എഴുതിയ കത്ത് പ്രസിദ്ധമാണ്.

2021 ജൂലൈ 16-ന് 75 വർഷം തികയുന്ന ഈ വേളയിൽ ഈ കോളെജിനായി അധ്വാനിച്ചവരെയും സ്കൂൾ ആയിരുന്ന കാലത്ത് അവിടെ സേവനം അനുഷ്ഠിച്ച എല്ലാ കർമ്മലീത്ത മിഷണറിമാരെയും അവരുടെ ത്യാഗത്തെയും നന്ദിപ്പൂർവം സ്മരിക്കാം, വേണ്ട ആദരുവകൾ നല്കാം 


Related Articles

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു.

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു. കൊച്ചി :  കളമശ്ശേരി, വിശുദ്ധ പത്താം പീയൂസ് ചർച്ച് പാരിഷ് ഹാളിൽ വരാപ്പുഴ അതിരൂപത

അഖില കേരള ബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം

അഖില കേരളബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം കൊച്ചി :  ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ അഖില കേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം 25/7 / 2022

കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ

കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ. കൊച്ചി :  ഭാഗ്യതാ ലക്ഷ്മി ബാരമ്മ. അൻപത്തിയഞ്ചാം വയസ്സിൽ കർണാടക സംഗീതത്തിൽ അരങ്ങേ റ്റം കുറിച്ച് മധ്യമാവതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<