സ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി .

സ്വർഗത്തിന്റെ പടികൾ കയറാൻ

കർമ്മയോഗിയായ പടിയച്ചൻ

യാത്രയായി .

 

 

‘എടോ ജോസപ്പേ വാ നമ്മുക്കൊരു സെൽഫി എടുക്കാം’

കഴിഞ്ഞ നവംബർ മാസം കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വച്ച് നടന്ന ഇടയ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു കഴിഞ്ഞപ്പോൾ പടിയച്ചൻ പറഞ്ഞതാണിത്. എടോ നമ്മുക്കൊരു സെൽഫി എടുക്കാം. എന്റെ ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തരണം മോൺ. ക്ലീറ്റസിനെയും വിളിക്ക് .

വാ നമുക്ക് ഫോട്ടോ എടുക്കാം…..

ശിശു സഹജമായ നിഷ്ക്കളങ്കതയോടെ പടിയച്ചൻ പറഞ്ഞത് ഹൃദ്യമായി ഓർക്കുന്നു.
ഏറ്റെടുക്കുന്ന ഏത് ഉത്തരവാദിത്വവും കൃത്യമായി നിറവേറ്റുന്ന വൈദീക ശ്രേഷ്ഠൻ .
എല്ലാരും ‘പടിയച്ചാ’ എന്ന് വിളിക്കുമ്പോൾ മനസ്സിലൊളിപ്പിച്ചു വച്ച സ്നേഹത്തോടെ ഗൗരവം നിറഞ്ഞ ചെറു പുഞ്ചിരിയോടെ നമ്മൾ പറയുന്നവ കേട്ട് വേണ്ടത്ര നിർദേശങ്ങൾ നല്കാൻ ഇനി പടിയച്ചൻ ഉണ്ടാവില്ല എന്നത് തെല്ലൊരു വേദന തീർക്കുന്ന കാര്യമാണ്.

മോൺ. ക്ലീറ്റസ് പടിയച്ചനെക്കുറിച്ച് ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്.

പടിയച്ചനും ഞാനും റീജൻസിക്കാലം മുതലുള്ള ബന്ധമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എനിക്ക് സുഖമില്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ ഞാൻ ആദ്യം വിളിച്ചത് പടിയച്ചനെ ആണ്. ഉടനെ അച്ചൻ ഓടി വന്നു എല്ലാം ചെയ്തന്നു.

പടിയച്ചനെ അടുത്തറിയാവുന്നവർക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് പറയാൻ നൂറ് നാവുകൾ ഉണ്ടെന്ന് തോന്നും അത്ര ഭംഗിയായിട്ടാണ് തന്നെ അതിരൂപത ഏൽപ്പിച്ച കാര്യങ്ങൾ നിറവേറ്റിക്കൊണ്ട് കടന്നു പോകുന്നത്. പടിയച്ചൻ മൈനർ സെമിനാരി റെക്ടർ ആയിരുന്നപ്പോൾ നൽകിയ നിർദേശങ്ങളും ഉപദേശങ്ങളും നന്ദിയോടെ സ്മരിക്കുന്നു.
അതിരൂപതയെ സ്നേഹിച്ച അതിരൂപതയുടെ മഹത്തമമായ വളർച്ച ആഗ്രഹിച്ച ഒരു വൈദീകൻ കൂടെ വിടപറയുന്നു അതും അതിരൂപതയുടെ ഭദ്രാസ ദേവാലയത്തിന്റെ വികാരിയായി സേവനം ചെയ്തു വരവേ …
പടിയച്ചൻ വൈദീകനായി ആദ്യം സഹവികാരിയായി നിയമിതനായതും ഇതേ കത്തീഡ്രലിൽ തന്നെ അവസാനം ജീവിതത്തിന്റെ പടിയിറങ്ങി സ്വർഗം കവാടത്തിന്റെ പടികൾ ചവിട്ടുന്നതും ഇവിടെ നിന്നു തന്നെ.
ഇനിയും പൂർത്തീകരിക്കപ്പെടാൻ ഒരു പാട് സ്വപ്നങ്ങൾ പടിയച്ചന് ഉണ്ടായിരുന്നത്രേ ! അതിലൊന്നാണ് നമ്മുടെ കത്തീഡ്രൽ ഈ ഇരുന്നൂറാം വർഷത്തിൽ ഒരു ബസിലിക്കയായി ഉയർത്തപ്പെടണം എന്നത് …..

 

പടിയച്ചാ,
വേദനയോടെയാണെങ്കിലും വിട പറയുന്നു.
സ്വർഗകവാടത്തിന്റെ പടികൾ ഇടറാതെ കയറുക.

 

ഫാ.. ജോസഫ് പള്ളിപ്പറമ്പിൽ

സെക്രട്ടറി.
PMAS .


Related Articles

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും    പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ

അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപ വീതം നൽകി മാതൃകയാകുന്നു വരാപ്പുഴ അതിരൂപത

  കൊച്ചി : ലോക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ദേവാലയത്തിൽ കാര്യമായ ശുശ്രൂഷകൾ ഒന്നും തന്നെയില്ല . അതുകൊണ്ടു

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍   എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<