ബിസിനസ് താൽപര്യങ്ങളുടെ പേരിൽ  സഭയുടെ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും : കെ.എൽ.സി.എ. 

കൊച്ചി : കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭാവന നൽകുന്ന  വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ  മറൈൻ കോഴ്സുകൾ തുടങ്ങിയതിന് എതിരെ സമാന കോഴ്സ് നടത്തുന്ന മറ്റൊരു സ്ഥാപന ഉടമ, ബിസിനസ് നിലനിർത്തുക എന്ന ഉദ്ദേശത്തോടെ  കളവായി പരാതികൾ നൽകുകയും ബിനാമികളെ ഉപയോഗിച്ച് സ്ഥാപനം പ്രവർത്തനരഹിതം ആക്കാൻ  ശ്രമിക്കുകയും ചെയ്യുന്ന നിലപാടിൽ കെ.എൽ.സി.എ.

Read More

ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്ക് നൽകിയ സംഭാവനകൾ അതുല്യം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

  കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . ഡോ . ഇ .പി . ആൻ്റണി യുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .

Read More

ചൈനയിലെ രോഗഗ്രസ്ഥരായ ജനങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ പീഡിതരായ ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ : ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച  പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയുംചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.   സിറിയയിലെ പീഡിതര്‍ക്കുവേണ്ടി മദ്ധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍

Read More

തീരം തീരവാസികള്‍ക്ക് അന്യമാക്കരുത് : കെ. എല്‍. സി. എ.

കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്‍റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയതില്‍ കെ എല്‍ സി എ പ്രതിഷേധിച്ചു.  തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും  തത്വത്തിൽ സ്വീകാര്യമല്ല. തീരനിയന്ത്രണവിജഞ്പാന പ്രകാരം അനധികൃതനിര്‍മ്മാണങ്ങളുടെ കണക്കില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍

Read More

പ്രദര്‍ശനങ്ങളും മേളകളും കൂട്ടായ്മയുടെ സംഗമവേദികള്‍: പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ :  ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് രാജ്യാന്തര വ്യാപാര മേളയുടെ ഉച്ചകോടിയെ (Union of International Fairs) പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്. വിശ്വാസത്തിന്‍റെയും, സംസ്ക്കാരത്തിന്‍റെയും, ജനതകളുടെ കൂട്ടായ്മയുടെയും, ചിന്താധാരകളുടെയും സംഗമവേദിയായ റോമില്‍ ലോക വ്യാപാര മേളയുടെ ഉച്ചകോടി നടക്കുന്നത് പ്രതീകാത്മകമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ സംഗമം സവിശേഷമാകുന്നത്, കൂടുതല്‍

Read More

ഭ്രൂണഹത്യ നിയമ ഭേദഗതി അഹിംസയുടെ നാട്ടിലെ തീരാക്കളങ്കം  : ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി : ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ട് കൂടുതൽ മനുഷ്യജീവനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ജീവന്റെ വിലയെ നിസ്സാരമാക്കി കാണരുത് എന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ഭ്രുണഹത്യ നിയമ ഭേദഗതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഗർഭച്ഛിദ്രം നടത്താനുള്ള

Read More