എളംകുളം ബൈബിൾ കൺവെൻഷൻ ശനിയാഴ്ച്ച ആരംഭിക്കും

എളംകുളം ബൈബിൾ കൺവെൻഷൻ ശനിയാഴ്ച്ച ആരംഭിക്കും.
കൊച്ചി : എളംകുളം ഫാത്തിമ മാതാ ദേവാലയത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ ബൈബിൾ കൺവെൻഷൻ നടക്കും. വൈകീട്ട് 5 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ. വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ CST വചനപ്രഘോഷണത്തിനും ശുശ്രൂഷകൾക്കും നേതൃത്വം നൽകും. എല്ലാ ദിവസവും വിശുദ്ധ കുർബാനയും തുടർന്ന് വചനപ്രഘോഷണവും പ്രാർത്ഥനയും രോഗശാന്തി
ശുശ്രൂഷയും ഉണ്ടായിരിക്കും. തിരുവചനത്തെ ആസ്പദമാക്കി നടക്കുന്ന കൺവെൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ധ്യാനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആലുവ, തൃപ്പുണിത്തുറ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് എളംകുളം മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ സമീപത്തുള്ള ഫാത്തിമ പള്ളിയിൽ എത്തിചേരാവുന്നതാണ്.