ത്രെഡ്സ് ടു ടോട്ട്സ് : തുണികളുടെ അപ് സൈക്ലിംഗ്

ത്രെഡ്സ് ടു ടോട്ട്സ് : തുണികളുടെ അപ് സൈക്ലിംഗ്.
കോതാട് : ഉപയോഗശൂന്യമെന്ന് കരുതി നാം ഉപേക്ഷിച്ച പഴയ വസ്ത്രങ്ങൾക്ക് പുതുജീവനം എന്ന ആശയവുമായി എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് റെയിഞ്ചേഴ്‌സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ത്രെഡ്സ് ടു ടോട്ട്സ് അപ്സൈക്ലിംഗ് ഓഫ് യൂസ്ഡ് ക്ലോത്ത്സ് എന്ന ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സെപ്റ്റംബർ 30ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആൻറണി എം എസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ആനി ജോസ് സി ഡി സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. ഷൈജൻ എൻ.ജെ.അ ദ്ധ്യക്ഷത വഹിച്ചു. മിത്രകുലം ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ശ്രീ അനിൽ ജോസ് മിത്രകുലം പദ്ധതിയെ പരിചയപ്പെടുത്തി. ത്രെഡ്സ് ടു ട്ടോട്ട്സ് പ്രോത്സാഹിപ്പിക്കുന്നതിനായി മാതൃഭൂമിയിലെ എക്സിക്യൂട്ടീവ് ഇൻ സോഷ്യൽ ഇനിഷ്യേറ്റീവ് ആയ ശ്രീ സുമിത്ത് മോഹൻ ആശംസകൾ അർപ്പിച്ചു.കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി റോസി ജിക്സി വി.ജെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റെയ്ഞ്ചർ
ഏഞ്ചലിന ജോളി നന്ദി രേഖപ്പെടുത്തി.