ലഹരിക്കെതിരെ കലൂരിൽ Walkathon ; വെള്ളിയാഴ്ച രാവിലെ 6:30ന്.

ലഹരിക്കെതിരെ കലൂരിൽ Walkathon ; വെള്ളിയാഴ്ച രാവിലെ 6:30ന്.
കൊച്ചി: കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണ Walkathon സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച്ച രാവിലെ 6:30ന് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന Walkathon എറണാകുളം സിറ്റി പോലീസ് കമ്മീഷണർ എസ് . കാളിരാജ് മഹേഷ് കുമാർ IPS ഉദ്ഘാടന കർമം നിർവഹിച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ഇടവക വികാരി റവ ഫാ. പോൾസൺ സിമേതി അദ്ധ്യക്ഷനായിരിക്കും
ആരോഗ്യകരമായ ഒരു സമൂഹത്തിനും ലഹരിമുക്തമായ ഒരു തലമുറയ്ക്കുമായി നമുക്ക് ഒരുമിച്ച് നടക്കാം.
ഇടവകയിലെ യുവജനങ്ങൾ, വിദ്യാർത്ഥികൾ,ഇടവക ജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പേർ അണിനിരക്കും.
ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.