എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ 205 -ാം കൊമ്പ്രേരിയ തിരുനാളിന് കൊടിയേറി.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ 205 -ാം കൊമ്പ്രേരിയ തിരുനാളിന് കൊടിയേറി.
കൊച്ചി : എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ 205-ാമത് കൊമ്പ്രേരിയ തിരുനാളിന് കൊടിയേറി.
1821-ല്‍ സ്ഥാപിതമായ കത്തീഡ്രല്‍ ദേവാലയത്തിന്റെ പുതിയ ദേവാലയ സമുച്ചയം പൂര്‍ത്തിയായിട്ട് 45 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സ്വര്‍ഗീയ യാത്രയുടെ 800-ാം വാര്‍ഷികം ആചരിക്കുന്ന ഈ ജൂബിലി വര്‍ഷത്തില്‍ കത്തീഡ്രലിന്‌ലിയോ പതിനാലാമന്‍ പ്രത്യേകമായി അനുവദിച്ചിരിക്കുന്ന പൂര്‍ണ്ണദണ്ഡവിമോചനത്തിന്റെ കൃപയിലും ഈ വര്‍ഷത്തെ കൊമ്പ്രേരിയ തിരുനാള്‍ ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ തിരുനാള്‍ യുവജനങ്ങളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍. സെപ്റ്റംബര്‍ 30 ന് തിരുനാള്‍ കൊടിയേറ്റത്തിനും തുടര്‍ന്ന് നടന്ന ദിവ്യബലിക്കും വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമം സുപ്പീരിയര്‍ ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് വചനപ്രഘോഷണം നടത്തി.വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, സഹവികാരി ഫാ. നിവിന്‍ നിക്‌സണ്‍ പുതുക്കട,ഫാ. ബെന്‍സണ്‍ ജോര്‍ജ് ആലപ്പാട്ട്,ഫാ. ആന്റണി ലാലു എന്നിവര്‍ സഹകാര്‍മികരായിരുന്നു.